കോട്ടയം ജില്ലയിലെ ബാറുകളിൽനിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ സസ്പെൻഷനിലായേക്കും. ഇതുമായി ബന്ധപ്പെട്ട
ഔദ്യോഗിക ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. എക്സൈസ് കമ്മീഷണറുടെ നേരിട്ടുള്ള നേതൃത്വത്തിൽ ജില്ലയിലെ ബാറുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥനെതിരായ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായത്.
ഡെപ്യൂട്ടി കമ്മീഷണർ നേരിട്ടും ഇടനിലക്കാരായ ഏജന്റുമാർ മുഖേനയും ബാറുകളിൽനിന്ന് വലിയ തോതിൽ പണം പിരിച്ചെടുത്തതായി പരിശോധനയിൽ വ്യക്തമായി. തുടർന്ന് ബാറുടമകളിൽനിന്ന് പണം നൽകിയതിന്റെ വിശദാംശങ്ങൾ അടങ്ങിയ ഡയറികളും നിർണായകമായ ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ നേരിട്ട് വിളിച്ചുവരുത്തി ഉന്നത ഉദ്യോഗസ്ഥർ വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. ഈ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് വകുപ്പ് തലത്തിലുള്ള കർശന നടപടികളിലേക്ക് അധികൃതർ കടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

