മൂന്നാർ ∙ ലക്ഷങ്ങൾ ചെലവിട്ട് പഞ്ചായത്ത് നിർമിച്ച സംരക്ഷണഭിത്തി പൊളിച്ചുമാറ്റിയ ശേഷം യന്ത്രസഹായത്തോടെ മൺതിട്ട ഇടിച്ചുനിരത്തി സർക്കാർ ഭൂമി കയ്യേറി.
മൂന്നാർ സെറ്റിൽമെന്റ് നഗറിൽ മാട്ടുപ്പെട്ടി റോഡിലേക്കുള്ള ബൈപാസ് റോഡിൽ ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് വെള്ളിയാഴ്ച രാത്രി കയ്യേറ്റം നടന്നത്. റോഡിന്റെ മുകൾഭാഗത്തുനിന്നുള്ള മണ്ണിടിച്ചിൽ തടയുന്നതിനായാണ് വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് സംരക്ഷണഭിത്തി നിർമിച്ചത്.
ഈ കൽക്കെട്ടാണ് യന്ത്രസഹായത്തോടെ രാത്രി പൊളിച്ചുനീക്കി മൺതിട്ട ഇടിച്ചുനിരത്തിയത്.
ഇവിടെനിന്നു നീക്കം ചെയ്ത ലോഡ് കണക്കിന് മണ്ണ് സമീപത്തെ പുഴയിൽ തള്ളി. ഭരണകക്ഷിയിൽപെട്ട മുൻ നേതാവിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവം വിവാദമായതോടെ ഇന്നലെ രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് കൊടികൾ സ്ഥാപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

