കോട്ടയം ∙ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 60–ാം വാർഷികം ആഘോഷത്തിൽ ആയിരുന്നപ്പോഴാണ് ജർമൻ കമ്പനിയായ ‘മോ ബ്ലാ’ മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ആഡംബര പേനകൾ പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷനായാണ് പേനകൾ പുറത്തിറക്കിയത്.
ദണ്ഡി യാത്രയിൽ ഗാന്ധിജി സഞ്ചരിച്ച 241 മൈൽ ദൂരത്തെ സൂചിപ്പിച്ച് ‘മഹാത്മാ ഗാന്ധി ലിമിറ്റഡ് എഡിഷൻ 241’ എന്നു പേരിട്ട സ്വർണപ്പേനകൾക്ക് 14 ലക്ഷം രൂപയ്ക്കടുത്തായിരുന്നു വില.
വെള്ളിയിൽ തീർത്ത ‘മഹാത്മാ ഗാന്ധി ലിമിറ്റഡ് എഡിഷൻ 3000’ സീരീസിൽ ഫൗണ്ടൻ പേനയ്ക്ക് 1.7 ലക്ഷവും ബോൾ പോയിന്റ് പേനയ്ക്ക് 1.5 ലക്ഷം രൂപയുമായിരുന്നു വില ഇട്ടിരുന്നത്.
എന്നാൽ രാഷ്ട്രപിതാവിനെ 14 ലക്ഷം രൂപ വിലയുള്ള പേനയുടെ ബ്രാൻഡ് അംബാസഡറാക്കിയതു രാജ്യത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ആരോപിച്ച് ഡിജോ കാപ്പൻ കോടതിയിലെത്തി. ഒടുവിൽ പേനകൾ ഇന്ത്യയിൽ വിൽക്കില്ലെന്ന് അറിയിച്ചാണ് കമ്പനി തടിയൂരിയത്.
കൂട്ടായ്മയിൽ നിന്ന് ഒരു ഹൃസ്വചിത്രം
കോട്ടയം ∙ ടിബി റോഡിലെ കോഫി ഹൗസിൽ ഡിജോ കാപ്പന്റെ നേതൃത്വത്തിൽ രൂപപ്പെട്ട
സൗഹൃദക്കൂട്ടായ്മയാണ് ദേശീയ പുരസ്കാരങ്ങൾ നേടിയ സിസ്റ്റർ അൽഫോൻസ ഓഫ് ഭരണങ്ങാനം (1986) എന്ന ഡോക്യുമെന്ററിക്ക് പിന്നിൽ. നിർമാണ നേതൃത്വം ഡിജോയ്ക്ക് ആയിരുന്നു.
മാർഗം എന്ന സിനിമയിലൂടെ പുരസ്കാരങ്ങൾ നേടി തിളങ്ങിനിന്ന രാജീവ് വിജയരാഘവൻ ആയിരുന്നു സംവിധാനം. പ്രശസ്ത ഛായാഗ്രാഹകൻ വേണു തന്നെ ക്യാമറ കൈകാര്യം ചെയ്തു.
ബീനാ പോൾ എഡിറ്റിങ്ങും നിർവഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

