ചെന്നിത്തല ∙ റെയ്ഡിനിറങ്ങുന്ന പ്രസാദ് മാത്യുവിനെ ഭയമായിരുന്നു കള്ളവാറ്റുകാർക്ക്. കണ്ണുകെട്ടി ബൈക്ക് ഓടിക്കുന്ന എക്സൈസുകാരന് തങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന കോടയും ചാരായവുമൊക്കെ കണ്ടെത്താൻ നിഷ്പ്രയാസം സാധിക്കുമെങ്കിലോ എന്ന ഭയം.
35 വർഷത്തെ സേവനത്തിനു ശേഷം എറണാകുളം എക്സൈസ് ക്രൈം ബ്രാഞ്ച് ഓഫിസിൽ നിന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായി ഇന്നലെ വിരമിച്ച കാരാഴ്മ അമ്പലക്കാട്ട് പ്രസാദ് മാത്യു എക്സൈസുകാർക്കിടയിലെ മാന്ത്രികനും കായികതാരവുമാണ്.
ദീർഘകാലം ആലപ്പുഴ ജില്ലയിൽ വിവിധ ഓഫിസുകളിൽ സേവനം അനുഷ്ഠിക്കുകയും ഒട്ടേറെ അബ്കാരി, എൻഡിപിഎസ് കേസുകൾ കണ്ടെടുക്കുകയും പ്രതികൾക്ക് നിയമപ്രകാരം ശിക്ഷ നേടിക്കൊടുക്കുകയും ചെയ്തു. 2002 ൽ തിരുവനന്തപുരത്ത് നടന്ന പ്രഥമ എക്സൈസ് കായികമേളയിൽ ജനറൽ വിഭാഗത്തിൽ ആദ്യത്തെ വ്യക്തിഗത ചാംപ്യനായി.
തുടർന്ന് നടന്ന എല്ലാ ചാംപ്യൻഷിപ്പുകളിലും വിവിധ ഇനങ്ങളിൽ ജേതാവായി. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റായി 2009 മുതൽ തുടർച്ചയായി ഏഴുവർഷം പ്രവർത്തിച്ചു.
ഇക്കാലയളവിൽ സംഘടനയ്ക്ക് ആലപ്പുഴ പഴവീട്ടിൽ സ്വന്തമായി ഭൂമി വാങ്ങുകയും ഇരുനിലമന്ദിരം പണികഴിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ അവിടെ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസും എക്സൈസ് സഹകരണ സംഘം ഓഫിസും പ്രവർത്തിക്കുന്നു. ജില്ലയിൽ ആദ്യമായി എക്സൈസ് ജീവനക്കാർക്കായി സഹകരണ സംഘം (ആലപ്പുഴ എക്സൈസ് എംപ്ലോയീസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി) സ്ഥാപിക്കുകയും 10 വർഷം തുടർച്ചയായി പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു.
ലഹരിക്കെതിരെയുള്ള എക്സൈസ് വകുപ്പിന്റെ ബോധവൽക്കരണ പരിപാടിയായ വിമുക്തിയുടെ പ്രവർത്തനങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ നടത്താൻ പ്രത്യേക അനുമതി ലഭിച്ച പ്രസാദ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാജിക്ഷോ നടത്തി.
ചെന്നിത്തല കാരാഴ്മ അമ്പലക്കാട്ട് വീട്ടിൽ പരേതനായ എ.കെ. മാത്യുവിന്റെയും മേരി മാത്യുവിന്റെയും മകനാണ്.
മാവേലിക്കര പുന്നമൂട് എംജിഎം സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന തോമസ് ആണ് ഭാര്യ. ശ്രേയ ആൻ പ്രസാദ്, ഹിത.
പി. അമ്പലക്കാട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

