ഓച്ചിറ ∙ ദേശീയപാതയുടെ വികസനത്തിനു തയാറാക്കിയ ഡിസൈനിങ്ങിൽ (രൂപകൽപന) വീഴ്ച പറ്റിയതായും ഡിസൈനിങ് തയാറാക്കിയവർ പ്രാദേശിക മേഖലയിൽ പഠനം നടത്തിയില്ലെന്നും കെ.സി.വേണുഗോപാൽ എംപി. ഓച്ചിറയിൽ പില്ലർ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സമര നേതാക്കളുടെ അഭ്യർഥനയെ തുടർന്ന്് കഴിഞ്ഞ ദിവസം എംപി ഓച്ചിറയിലെത്തിയിരുന്നു.
പില്ലർ എലിവേറ്റഡ് ഹൈവേ എന്ന ആവശ്യം വളരെ പ്രധാന്യമുള്ളതാണ്. ഇതിനു ആദ്യം ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ശേഷം കേന്ദ്ര മന്ത്രിയുമായി ചർച്ചചെയ്ത് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.മഹേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, വരുൺ ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കബീർ എൻസൈൻ, സുബിൻ ഷാ , പഞ്ചായത്ത് അംഗങ്ങളായ ബി.എസ്.വിനോദ്, എൻ.കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, ലീന പ്രവീൺ, രാജുമോൻ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ മെഹർഖാൻ ചേന്നല്ലൂർ, പ്രവീൺ, ഈസാകുട്ടി, ഓച്ചിറ താഹ, മനു ജയപ്രകാശ്, സത്താർ ബാബു, ഇർഷാദ്, മഹമൂദ്, വാഹീദ്, സൈറിസ്, മുബീന എന്നിവർ എത്തിയിരുന്നു.
മനുഷ്യച്ചങ്ങല ഇന്ന്
ഓച്ചിറ ∙ ഓണാട്ടുകരയെ രണ്ടായി വിഭജിക്കുന്ന ദേശീയപാത വികസനത്തിനെതിരെയും ഓച്ചിറയിൽ പില്ലർ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ജനകീയ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പില്ലർ എലിവേറ്റഡ് ഹൈവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് 4നു ദേശീയപാതയിൽ കൃഷ്ണപുരം അജന്ത ജംക്ഷൻ മുതൽ കൊട്ടുനാട്ട് ജംക്ഷൻ വരെ മനുഷ്യച്ചങ്ങല തീർക്കും.
സി.ആർ.മഹേഷ് എംഎൽഎ, സാമൂഹിക പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ എന്നിവർ ഉൾപ്പെടെ അണിനിരക്കുമെന്നു ആക്ഷൻ കൗൺസിൽ ഭാരവാഹികളായ മെഹർഖാൻ ചേന്നല്ലൂർ, പ്രവീൺ മേമന, അയ്യാണിക്കൽ മജീദ്, കബീർ എൻസൈൻ എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

