കോട്ടയം ∙ കൈവിട്ട കോട്ടയം ഫസ്റ്റ് ക്ലാസ് പ്രകടനത്തിലൂടെ തിരിച്ചുപിടിച്ച് യുഡിഎഫ്.
നഗരസഭയിൽ 100 ശതമാനം ജയം കൂടി നേടിയതോടെ കോട്ടയത്തെ ഗ്രാഫ് സംസ്ഥാന തലത്തിൽത്തന്നെ യുഡിഎഫ് ഉയർത്തി. 6 നഗരസഭകളിൽ ആറിലും ഭരണം പിടിക്കാൻ യുഡിഎഫിനായി.
കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ 5 നഗരസഭകളിൽ അധികാരത്തിൽ എത്താനായെങ്കിലും പിന്നീട് ഒരെണ്ണം കൈവിട്ടു. കോട്ടയം നഗരസഭയിൽ അടക്കം ഭൂരിപക്ഷം സാങ്കേതികമായി തുടർന്നിരുന്നു. എന്നാൽ ഇക്കുറി കോട്ടയം, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകളിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ എത്തിയത്.
ചങ്ങനാശേരിയിൽ സ്വതന്ത്ര പിന്തുണയോടെ അധികാരത്തിൽ എത്തി. വൈക്കത്ത് ഏറ്റവും വലിയ മുന്നണിയായി. പാലായിൽ ധാരണകളുടെ അടിസ്ഥാനത്തിൽ ഭരണം ലഭിച്ചതോടെ 100 ശതമാനം ജയം എന്ന മാർക്ക് കടന്നു.
ജില്ലാ പഞ്ചായത്ത് ഭരണം വ്യക്തമായ ഭൂരിപക്ഷത്തിൽ നേടിയതിനൊപ്പം 11ൽ 9 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണ്.
81 ശതമാനം വിജയം. 71 ഗ്രാമപ്പഞ്ചായത്തുകളിൽ 39 എണ്ണത്തിൽ ഭരണം യുഡിഎഫ് ഉറപ്പിച്ചു.
55 ശതമാനം വിജയം. എൽഡിഎഫിന് 21 എണ്ണം മാത്രമാണ് ഉറപ്പിക്കാനായത്.
സംവരണ സ്ഥാനാർഥികൾ ജയിക്കാത്തതിനാൽ 2 പഞ്ചായത്തുകൾ കൂടി ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എൽഡിഎഫിന് ലഭിക്കും. 2 പഞ്ചായത്തുകളിൽ നറുക്കെടുപ്പാണ്.
ബിജെപി 3 പഞ്ചായത്തുകളിലാണ് ഭരണം ഉറപ്പിച്ചത്. 4 പഞ്ചായത്തുകളിൽ എന്തു സംഭവിക്കുമെന്ന് ഇന്നു മാത്രമേ അറിയാനാകൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

