രാജ്യത്തെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നായ വിപിവിവി നിക്ഷേപ തട്ടിപ്പിൽ നിർണായക വഴിതിരിവ്. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന വെങ്കിട്ട
വെങ്കിട് അടക്കം മൂന്ന് പ്രതികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. വസന്ത് വിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഈ നടപടി.
യുഎസ് പ്രതിരോധ വകുപ്പുമായി വൻതോതിലുള്ള ആയുധനിർമാണ കരാർ ലഭിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. അമേരിക്കയിൽ നിന്ന് ഏകദേശം 83,000 കോടി രൂപയുടെ കരാർ ലഭിച്ചെന്ന് വിശ്വസിപ്പിച്ച് നിക്ഷേപകരിൽ നിന്ന് ഇവർ സമാഹരിച്ചത് ഏകദേശം 700 കോടി രൂപയാണ്.
വിപിവിവി ചെയർമാനും കൊല്ലം സ്വദേശിയുമായ വെങ്കിട്ട വെങ്കിട്, തനുഷ് പാണ്ഡ്യ, അക്വീൽ അഹമ്മദ് എന്നിവരുൾപ്പെടെയുള്ള മലയാളികളും മറ്റ് വ്യക്തികളും വിവിധ കേസുകളിൽ പ്രതികളാണ്.
ദില്ലിയിലും കേരളത്തിലുമായി നിരവധി പേരിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. ഈ പശ്ചാത്തലത്തിൽ കേരള പൊലീസും സമാനമായ പരാതികളിൽ സമാന്തര അന്വേഷണം നടത്തിവരുന്നുണ്ട്.
കഴിഞ്ഞ മാസം ദില്ലിയിലെ വസന്ത് വിഹാർ പൊലീസ് എടുത്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ വെങ്കിട്ട
വെങ്കിട് ഉൾപ്പെടെയുള്ളവരെ ദില്ലി പട്യാല ഹൌസ് കോടതിയിൽ ഹാജരാക്കി. വെങ്കിടിന്റെ സഹായിയായ രാഹുൽ എന്ന മലയാളിയും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്.
കോടതി പ്രതികളെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. ദില്ലി ആർകെ പുരത്തെ ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (DIU) ഓഫീസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസുമായും ദില്ലി പൊലീസ് ഉടൻ ഔദ്യോഗികമായി ബന്ധപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

