കൊല്ലം∙ കണ്ണഞ്ചിപ്പിക്കുന്നതാണു കടലോരത്തെ ക്രിസ്മസ് കാഴ്ചകൾ. തങ്കശ്ശേരി മുതൽ വാടി വരെ എവിടെ തിരിഞ്ഞങ്ങു നോക്കിയാലും ഡിസംബറിന്റെ വർണക്കാഴ്ചകൾ.
പാതകളുടെ ഇരുവശങ്ങളിലുമായി പുൽക്കൂടുകൾ, താരകങ്ങൾ, ദീപാലങ്കാരങ്ങൾ. തീരത്തെ തലോടുന്ന തിരകൾക്കു പോലും ജിംഗിൾ ബെൽസിന്റെ ഈണം.
സാന്താക്ലോസിന്റെ രൂപത്തിനു മുൻപിൽ സെൽഫിയെടുക്കുന്നവരുടെ തിരക്ക്…ആടിയും പാടിയും ക്രിസ്മസ് ആവേശത്തിലാണ് തീരദേശജനത.
വാടി കോസ്റ്റൽ യങ്മെൻസ് സൊസൈറ്റി, കോസ്റ്റൽ പബ്ലിക് ലൈബ്രറി, സിആർസി, തീരദേശ കലാസമിതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന ക്രിസ്മസ് ആഘോഷമായ ‘സർഗതീരം 2025’ന്റെ ഭാഗമായാണ് തീരദേശത്ത് വിവിധ പരിപാടികൾ അരങ്ങേറുന്നത്. ഇന്നലെ നടന്ന ക്രിസ്മസ് സന്ദേശ വിളംബര ഘോഷയാത്ര ആഘോഷത്തിനപ്പുറം കൂട്ടായ്മയുടെ ഉത്സവമായി മാറി.
ചുവപ്പും വെള്ളയും വസ്ത്രങ്ങൾ ധരിച്ചും സാന്തായുടെ മുഖംമൂടി ധരിച്ചും ഡാൻസ് ചെയ്തും പ്രദേശവാസികൾ ഘോഷയാത്ര കളറാക്കി.
വാടി ദേവാലയ അങ്കണത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ആഘോഷ നഗറിലാണ് സമാപിച്ചത്. 27ന് ആണ് ആഘോഷങ്ങൾ സമാപിക്കുന്നത്.
തീരദേശത്തുള്ളവർക്കു പുറമേ കൊല്ലം ബീച്ച് കാണാനെത്തുന്നവർക്കും ആനന്ദം പകരുന്നതാണ് തങ്കശ്ശേരിയിലെ ക്രിസ്മസ് കാഴ്ചകൾ.
പാക്കേജുകളുമായി ഹോട്ടലുകളും
കൊല്ലം ∙ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി നഗരത്തിലെ ഹോട്ടലുകളും റസ്റ്ററന്റുകളും. വ്യത്യസ്ത ഇനം പാക്കേജുകളും ഡിന്നറുകളുമെല്ലാം ഒരുക്കിയാണ് പരിപാടികൾ ഹോട്ടലുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ക്വയിലോൺ ബീച്ച് ഹോട്ടലിൽ ഇന്ന് പ്രത്യേക ഡിന്നർ മെനുവും ക്രിസ്മസ് ദിനമായ നാളെ പരമ്പരാഗതവും ഉത്സവസ്വഭാവമുള്ളതുമാ/ വിഭവങ്ങളോടെയുള്ള പ്രത്യേക ലഞ്ചും ഡിന്നറും ഒരുക്കിയിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക റൂം പാക്കേജ്, ഗാല, ഡിന്നർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
സീ പാലസ് ഹോട്ടലിൽ ഇന്ന് പ്രത്യേക മ്യൂസിക്കൽ ബാൻഡ് പ്രകടനവും നാളെ ഡിജെയും ഉണ്ടായിരിക്കും.
ലീല അഷ്ടമുടി റാവിസ് ഹോട്ടലിൽ ഇന്ന് ബാൻഡ്, മാജിക് പ്രകടനങ്ങളും പ്രത്യേക ഗെയിമുകളും അടക്കമുള്ള ഡിന്നറും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കു 3,000 രൂപയും കുട്ടികൾക്ക് 1500 രൂപയുമാണ്.
നാളെ ക്രിസ്മസ് ബ്രഞ്ചിന് മുതിർന്നവർക്കു 1699 രൂപയും കുട്ടികൾക്കു പകുതി തുകയുമാണ് നിരക്ക്. 31ന് ന്യൂ ഇയർ ഈവ് ഗാല ഡിന്നറിന് 9000 രൂപയാണ് നിരക്ക്.
ചെണ്ടമേളം, ലക്ഷ്മി ജയൻ ബാൻഡ് പ്രകടനം, ഡിജെ, വിവിധ ഗെയിമുകൾ എന്നിവ പുതുവത്സര പരിപാടിയുടെ പ്രത്യേകതയാണ്. ന്യൂ ഇയർ ബ്രഞ്ചും ഹോട്ടൽ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ ക്രിസ്മസ് വിപണനമേള
കൊല്ലം ∙ ജില്ലയിലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരമേകാൻ കുടുംബശ്രീയുടെ കേക്ക് വിപണനമേള കലക്ടറേറ്റ് അങ്കണത്തിൽ തുടങ്ങി.
കലക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. 31 വരെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെയാണ് പ്രവർത്തനസമയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

