അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മനഃപൂർവം പ്രതികൂല വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തി. CNN, MS NOW, Politico തുടങ്ങിയ മാധ്യമങ്ങൾക്കാണ് വൈറ്റ് ഹൗസിലെ പ്രവർത്തനാനുമതി നിഷേധിച്ചത്.
ഇതിന്റെ തുടർച്ചയായി, പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികൾ ചിത്രീകരിക്കുന്ന ടെലിവിഷൻ മീഡിയ പൂളിൽ നിന്ന് CNN-നെ ഒഴിവാക്കാനും വൈറ്റ് ഹൗസ് തീരുമാനിച്ചു. ഈ നടപടിയിൽ പ്രതിഷേധിച്ച് ABC, CBS, NBC, Fox News എന്നീ നാല് പ്രമുഖ ചാനലുകളും സംയുക്തമായി പൂൾ കവറേജ് നിർത്തിവെക്കുകയുണ്ടായി.
അമേരിക്കൻ പ്രസിഡന്റിന്റെ വാർത്താ കവറേജിൽ ഇതുവരെ ദൃശ്യമാകാത്ത തരത്തിലുള്ള വലിയ പ്രതിസന്ധിയാണ് ഇതോടെ ഉടലെടുത്തിരിക്കുന്നത്. എന്താണ് ടെലിവിഷൻ പൂൾ ?
പ്രസിഡന്റിന്റെ ഓരോ പരിപാടികളും ഒരേസമയം എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും നേരിട്ട് ചിത്രീകരിക്കാൻ സാധിക്കില്ല.
ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് പ്രസിഡന്റ് ഡ്വൈറ്റ് ഐസൻഹോവറിന്റെ കാലത്ത് ‘വൈറ്റ് ഹൗസ് പ്രസ് പൂൾ’ സംവിധാനം നിലവിൽ വന്നത്. തെരഞ്ഞെടുക്കപ്പെട്ട
ചുരുക്കം ചില മാധ്യമപ്രവർത്തകർ പ്രസിഡന്റിനെ അനുഗമിക്കുകയും, അവർ ശേഖരിക്കുന്ന വാർത്തകളും ദൃശ്യങ്ങളും മറ്റ് മാധ്യമ സ്ഥാപനങ്ങൾക്ക് പങ്കുവെക്കുകയും ചെയ്യുന്ന രീതിയാണിത്. ABC, CBS, CNN, Fox News, NBC എന്നീ അഞ്ച് പ്രമുഖ ടെലിവിഷൻ നെറ്റ്വർക്കുകളാണ് ഈ ടിവി പൂളിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഓരോ ദിവസവും ഓരോ ചാനൽ വീതം മാറിമാറി പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികൾ ക്യാമറയിൽ പകർത്തുന്നു. ഓവൽ ഓഫീസിലെ കൂടിക്കാഴ്ചകൾ മുതൽ എയർഫോഴ്സ് വണ്ണിലെ യാത്രകളും വിദേശ സന്ദർശനങ്ങൾ വരെ ഇതിന്റെ പരിധിയിൽ വരുന്നു.
ഇത്തരത്തിൽ ശേഖരിക്കുന്ന ദൃശ്യങ്ങൾ മറ്റ് ചാനലുകൾക്കും ലോകമെമ്പാടുമുള്ള വാർത്താ ഏജൻസികൾക്കും കൈമാറുകയാണ് പതിവ്. ചെലവുകൾ പങ്കിടുന്ന രീതി
ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത അതിലെ സാമ്പത്തിക ഭാരം പങ്കിടുന്നതാണ്.
ക്യാമറകൾ, സാങ്കേതിക ഉപകരണങ്ങൾ, പ്രസിഡന്റിനൊപ്പമുള്ള യാത്രകൾ, താമസം തുടങ്ങിയ സകല ചെലവുകളും മാധ്യമ സ്ഥാപനങ്ങൾ തന്നെയാണ് വഹിക്കുന്നത്. വിദേശയാത്രകളിൽ ഒരു ടെലിവിഷൻ നെറ്റ്വർക്കിന് ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം ഡോളറിലധികം ചെലവ് വന്നേക്കാം.
ചെറിയ മാധ്യമ സ്ഥാപനങ്ങൾക്ക് ഒറ്റയ്ക്ക് താങ്ങാൻ കഴിയാത്ത ഈ വലിയ ചെലവുകൾക്ക് പൂൾ സംവിധാനം ഒരു പരിഹാരമാകുന്നു. ടെലിവിഷൻ പൂളിന് പുറമെ പത്രങ്ങൾ, വാർത്താ ഏജൻസികൾ, റേഡിയോ, ഫോട്ടോഗ്രാഫർമാർ എന്നിവർക്കായും പ്രത്യേക പൂൾ സംവിധാനങ്ങളുണ്ട്.
അതിനാൽ ടിവി പൂളിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചാലും മറ്റ് മാധ്യമ വിഭാഗങ്ങളുടെ റിപ്പോർട്ടിങ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ സാധിക്കും. നിയന്ത്രണം ഏറ്റെടുത്ത ഭരണകൂടം
പതിറ്റാടുകളായി മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര സംഘടനയായ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷനാണ് ഭൂരിഭാഗം പൂൾ പ്രതിനിധികളെയും തിരഞ്ഞെടുത്തിരുന്നത്.
എന്നാൽ 2025 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം ഈ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കുകയായിരുന്നു. എങ്കിലും ടിവി പൂളിന്റെ റൊട്ടേഷൻ അപ്പോഴും ഈ അഞ്ച് നെറ്റ്വർക്കുകളുടെ നിയന്ത്രണത്തിൽ തന്നെ തുടർന്നു.
ഒറ്റക്കെട്ടായി നിലയുറപ്പിച്ച് മാധ്യമങ്ങൾ
നിലവിൽ CNN-നെ അതിന്റെ നിശ്ചിത ചുമതലകളിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ തർക്കങ്ങൾക്ക് കാരണമായി തീർന്നത്. എന്നാൽ ഭരണകൂടത്തിന്റെ വാർത്താവിതരണത്തിൽ പൊതുജനങ്ങൾക്ക് സ്വതന്ത്രവും കൃത്യവുമായ വിവരങ്ങൾ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് അഞ്ച് നെറ്റ്വർക്കുകളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
തങ്ങൾക്കെതിരായ റിപ്പോർട്ടിങ്ങിന്റെ പേരിൽ ഒരു മാധ്യമ സ്ഥാപനത്തെയും ഭരണകൂടം മാറ്റിനിർത്തരുതെന്നാണ് അവരുടെ പൊതുവായ നിലപാട്. ഈ പ്രവേശനവിലക്കിനെതിരെ CNN, MS NOW, Politico എന്നീ സ്ഥാപനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിട്ടുണ്ട്.
മാധ്യമങ്ങളുടെ പ്രവേശനത്തിനുള്ള നിയന്ത്രണവും ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമ സ്വാതന്ത്ര്യവും സംബന്ധിച്ച വലിയൊരു നിയമപോരാട്ടത്തിലേക്കാണ് ഈ വിഷയം ഇപ്പോൾ വഴിമാറിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

