കൃത്രിമ ബുദ്ധി രംഗത്ത് പുതിയ ചുവടുവെപ്പുമായി Google തങ്ങളുടെ ജനപ്രിയ AI അസിസ്റ്റന്റായ Gemini-ലേക്ക് കൂടുതൽ തേർഡ് പാർട്ടി ആപ്പുകളുടെ സേവനം കൂടി ഉൾപ്പെടുത്തി. ഡെവലപ്പർ ടൂളുകൾക്കും എന്റർപ്രൈസ് പ്ലാറ്റ്ഫോമുകൾക്കും പുറമെ ഉപയോക്താക്കൾക്ക് ദൈനംദിന ആവശ്യങ്ങൾക്കായി കൂടുതൽ ആപ്പുകൾ നേരിട്ട് ബന്ധിപ്പിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് പ്രകാരം Airtable, Linear, Wispr AI, Adobe, monday.com, PandaDoc, Zoho, Picsart, Squarespace, Webflow, apartments.com, Experian, Peloton, SeatGeek തുടങ്ങിയ സേവനങ്ങൾ ഇനി ജമിനിയുമായി കണക്റ്റ് ചെയ്യാൻ സാധിക്കും. പ്രൊഡക്റ്റിവിറ്റി, ക്രിയേറ്റിവിറ്റി, ലൈഫ്സ്റ്റൈൽ എന്നീ വിവിധ വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ പുതിയ ആപ്പ് സംയോജനങ്ങൾ.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ Granola, Otter.ai, Ticketmaster, Wix തുടങ്ങിയ ആപ്പുകൾ ജമിനിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ പുതിയ വിപുലീകരണം.
Gemini സെറ്റിങ്സിലെ കണക്ടഡ് ആപ്സ് സെക്ഷൻ വഴിയോ അല്ലെങ്കിൽ ചാറ്റിൽ ‘@’ ചിഹ്നം ഉപയോഗിച്ചോ ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം. അതേസമയം, ആപ്പ്-ബൈ-ആപ്പ് അടിസ്ഥാനത്തിലുള്ള ഈ രീതിക്ക് പകരം കൂടുതൽ വിശാലമായ മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ (MCP) പിന്തുണ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.
നിലവിൽ ഈ ഫീച്ചർ യു.എസിലെ ചില വ്യക്തിഗത അക്കൗണ്ടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. എതിരാളികളായ മറ്റ് പ്രമുഖ AI പ്ലാറ്റ്ഫോമുകൾ ഇതിനകം തന്നെ നൂറുകണക്കിന് തേർഡ് പാർട്ടി ആപ്പുകളുമായി നേരിട്ട് സംയോജനം സാധ്യമാക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

