കടുത്തുരുത്തി ∙ ‘‘അന്ന് പവന്റെ വില എത്രയെന്നോ? 75 രൂപ! 66 വർഷം മുൻപായിരുന്നു എന്റെ വിവാഹം, 1959ൽ.
അന്ന് എനിക്ക് 17 വയസ്സ്. 12 പവൻ സ്വർണം കഴുത്തിലും കയ്യിലും കാതിലും അണിയിച്ചാണ് അപ്പനും അമ്മയും എന്നെ വിവാഹം കഴിപ്പിച്ചത്.’’ പവന്റെ വില ഒരു ലക്ഷമെത്തിയത് അറിഞ്ഞ് കുറുപ്പന്തറ ഓമല്ലൂർ ഞാറുകുളത്തേൽ വർക്കി ജോണിന്റെ ഭാര്യ മേരി വർക്കി (83) പറയുന്നു.
അന്ന് വിവാഹത്തിന് ആഭരണം വാങ്ങാൻ ഏതാണ്ട് 900 രൂപ ചെലവായ കാര്യം അപ്പൻ പറഞ്ഞത് മേരി ഓർമിക്കുന്നു. സ്വർണമോ പണമോ ഭർത്താവ് വർക്കിയുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നില്ല.
ഇന്നത്തെപ്പോലെ അന്ന് ആഭരണക്കടകളുമില്ല. സ്വർണപ്പണിക്കാരന്റെ കയ്യിൽ നിന്നാണ് ആഭരണങ്ങൾ പണിതു വാങ്ങിയത്.
മണ്ണയ്ക്കനാട് ഏലയ്ക്കാപ്പള്ളിൽ പൈലിയുടെയും ഏലമ്മയുടെയും ആറു മക്കളിൽ മൂത്തയാളായിരുന്നു മേരി.
കൃഷിപ്പണികളായിരുന്നു അപ്പന്. ബന്ധുക്കൾ കൊണ്ടുവന്ന ആലോചനയായിരുന്നു ഞാറുകുളത്തേൽ വർക്കിയുടേതെന്നു മേരി നാണത്തോടെ പറയുന്നു.
വിവാഹം കഴിഞ്ഞ് കാളവണ്ടിയിലും ബാക്കി ദൂരം നടന്നുമാണ് മണവാളന്റെ വീട്ടിലെത്തിയത്. മേരിക്കും വർക്കിക്കും 6 മക്കളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

