തലസ്ഥാന നഗരത്തില്‍നിന്നു മൃഗശാല മാറ്റുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന് തുടങ്ങിവച്ച ചര്‍ച്ചയെ പോസിറ്റീവായി സമീപിക്കണമെന്ന് മേയർ അഭിപ്രായപ്പെട്ടു. ‘തിരുവനന്തപുരത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന പല അപൂര്‍വ ഇനം മൃഗങ്ങളും ഇപ്പോള്‍ ഇവിടെ ഇല്ല.
പ്രതീക്ഷയോടെ വരുന്നവര്‍ അത്തരം മൃഗങ്ങളെ കാണാന്‍ കഴിയാതെയാണ് തിരിച്ചു പോകുന്നത്. താപനില ഉയരുന്നതു താങ്ങാനാകാതെ പലതും ചത്തൊടുങ്ങുകയാണ്.
നഗരത്തിലെ മാലിന്യം, ശബ്ദം, കൂടിയ ചൂട് എന്നിവ പ്രശ്നമാണെന്നാണു വിദഗ്ധര്‍ പറയുന്നത്. ഇതൊന്നും നിയന്ത്രിക്കാന്‍ ഇപ്പോഴത്തെ നിലയില്‍ കഴിയുന്നില്ല.’ മൃഗങ്ങളുടെ ജീവന് സംരക്ഷിക്കുന്ന തരത്തില്‍ ആധുനിക നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സൗകര്യം തയാറാക്കണം.
രാജ്യത്തിന്റെ പല ഭാഗത്തും അത്തരത്തിലുള്ള സമീപനമാണുള്ളത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ തരത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നഗരത്തിന്റെ തിരക്കുകളില്‍നിന്നു കുറച്ച് അകലെയുള്ള സ്ഥലത്തേക്കു മാറ്റിയാല്‍ കൂടുതല്‍ അപൂര്‍വയിനം മൃഗങ്ങളെയം എത്തിച്ചു പരിപാലിക്കാന്‍ കഴിയും.
സ്ഥലം ഏതാണെന്നു സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. തിരുവനന്തപുരം നഗരത്തിന്റെ ഇപ്പോഴത്തെ സാഹചര്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് മൃഗശാല സ്ഥാപിച്ച സമയത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ്.
നഗര അന്തരീക്ഷത്തില്‍ ചൂട് കൂടുന്നത് മൃഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കുരങ്ങുകള്‍ ഉള്‍പ്പെടെ ചാടിപ്പോകുന്നത് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.
മൃഗങ്ങള്‍ക്ക് ഉണ്ടാകുന്ന അസുഖങ്ങള്‍ സമീപത്തെ താമസക്കാരിലേക്ക് പകരുന്ന സ്ഥിതിയുമുണ്ട്. നഗരമധ്യത്തിലെ പച്ചപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ മൃഗങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നത് മൃഗങ്ങള്‍ക്കും തിരുവനന്തപുരം നഗരത്തിനും ഒരുപോലെ ഗുണം ചെയ്യും.’ – മേയർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

