പത്തനംതിട്ട ജില്ലയിലെ ചെറുകോൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകരുടെയും കാട്ടുപന്നി ഷൂട്ടർമാരുടെയും പ്രത്യേക സംഗമം സംഘടിപ്പിച്ചു. കുടിലുമുക്ക് സെന്റ് മേരിസ് ഓർത്തഡോക്സ് പാരീഷ് ഹാൾ വേദിയായ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം പി.
തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.പി. സുരേഷ്, ജെസ്സി എം.ടി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനൂപ് ഗീവർഗീസ്, അജിത് കുമാർ, ഷീജ ഫിലിപ്പ്, മിനി തോമസ്, അന്നമ്മ ജോസഫ്, സെക്രട്ടറി ജെയിൻ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ധൻ വേങ്ങമ്മൂട്ടിൽ മാത്യു വി. ജോർജിനെ (മാത്തുകുട്ടി) ചടങ്ങിൽ ആദരിച്ചു.
ഇതിനുശേഷം കർഷകർ ഉന്നയിച്ച വിവിധ സംശയങ്ങൾക്കും ആശങ്കകൾക്കും ഷൂട്ടർമാർ വിശദമായ മറുപടികൾ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

