കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പ്രശസ്തമായ കെട്ടുകാളയുടെ നിർമാണ ജോലികൾക്കിടയിൽ ഉണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പന്തൽ നിർമാണ ജോലികൾയിൽ ഏർപ്പെട്ടിരുന്ന അസം സ്വദേശി അനോഷ് മറാൻഡി (32) ആണ് മരിച്ചത്.
ഏറ്റവും വലിയ കെട്ടുകാളയായ ഞക്കനാൽ പടിഞ്ഞാറ് കരയുടെ വിശ്വ പ്രജാപതി കാലഭൈരവന്റെ പന്തൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. ബുധനാഴ്ച രാത്രിയോടെ പന്തലിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് എത്തിച്ച മൃതദേഹം നിലവിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പോലീസ് നടപടികൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

