തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ. പ്രദീപ് (40) എട്ടു വർഷമായി തുടർന്നുപോന്ന തന്റെ അപൂർവ്വ ശപഥം പൂർത്തിയാക്കി.
സംസ്ഥാനത്ത് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ അധികാരമൊഴിയുന്നത് വരെ താടിയും മുടിയും മുറിക്കില്ലെന്നായിരുന്നു പ്രദീപിന്റെ പ്രതിജ്ഞ. 2018-ൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട
സുപ്രീം കോടതി വിധിയെത്തുടർന്ന് അസ്വസ്ഥനായ പ്രദീപ് അന്ന് എടുത്ത തീരുമാനമാണ് ഇപ്പോൾ സഫലമായത്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തോളമായി സ്വന്തം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പഭക്തർക്കിടയിൽ ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ശപഥം പൂർത്തിയായതോടെ ഇന്നലെ താടിയുടെയും മുടിയുടെയും അറ്റം മുറിച്ച് പ്രദീപ് തന്റെ തീരുമാനം നിറവേറ്റി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെക്കുകയും നാട്ടുകാർക്കായി പായസം വിതരണം ചെയ്യുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ അസുഖത്തെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഓൺലൈൻ വഴിയുള്ള തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

