കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ താമസിക്കുന്ന ജി.പി. നന്ദന തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
സേലം ജില്ലയിലാണ് നന്ദനയുടെ ആദ്യ നിയമനം. ഐ.എ.എസ് പരിശീലനം പൂർത്തിയാക്കിയ തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥരോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ച ശേഷമാണ് നന്ദന ഔദ്യോഗിക ചുമതലയേറ്റെടുക്കുന്നത്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച തങ്ങൾക്ക് മികച്ച അനുഭവമായിരുന്നുവെന്ന് നന്ദന പ്രതികരിച്ചു. കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന കൃതി നന്ദന മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി.
കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമർശം തനിക്ക് വലിയ പ്രചോദനമായെന്ന് നന്ദന വ്യക്തമാക്കി. “യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക” എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറെ ആവേശത്തോടെയാണ് നന്ദന സ്വീകരിച്ചത്. 2017-19 കാലഘട്ടത്തിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഇവർ.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സിവിൽ സർവീസ് പരിശീലന പ്രവർത്തനങ്ങൾ നന്ദന ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

