കൊല്ലത്ത് പൊലീസിന്റെ ഗുരുതര വീഴ്ചയെത്തുടർന്ന് ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപ്പെട്ടു. കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയാണ് പൊലീസ് സ്റ്റേഷന്റെ സുരക്ഷാ വീഴ്ച മുതലെടുത്ത് കടന്നുകളഞ്ഞത്.
കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഈ സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം (37) ആണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
മോഷണം, കഞ്ചാവ് കടത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി ഞായറാഴ്ചയാണ് റെയിൽവേ പൊലീസ് സംഘം ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്.
തുടർനടപടികളുടെ ഭാഗമായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതിനിടയിൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെ ലോക്കപ്പിന്റെ വാതിലിന്റെ കുറ്റി തുറന്നുകിടന്ന അവസരം നോക്കി പ്രതി കടന്നുകളയുകയായിരുന്നു. ജില്ലയിൽ ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറക്കുന്നതുമൂലം പ്രതികൾ ചാടിപ്പോകുന്ന സമാനമായ രണ്ടാം സംഭവമാണിത്.
ഒളിവിൽ പോയ പ്രതിക്കായി റെയിൽവേ പൊലീസും ജില്ലാ ലോക്കൽ പൊലീസും ചേർന്ന് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

