കൊല്ലം നീണ്ടകരയിൽ ഉണ്ടായ വള്ളംമറിയിൽ കാണാതായ മത്സ്യത്തൊഴിലാളി മകന്റെ വിയോഗത്തിൽ പ്രതീകാത്മകമായി അന്ത്യകർമ്മങ്ങൾ നിർവഹിച്ചു അമ്മ രേഷ്മ. പുത്തൻതുറ സ്വദേശിയായ ഗൗതം ഉൾപ്പെടെയുള്ളവരെയാണ് അപകടത്തെ തുടർന്ന് കണ്ടെത്താനാകാതെ വന്നത്.
ഈ സാഹചര്യത്തിലാണ് മകന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് സംസ്കാര ചടങ്ങുകൾ നടത്തിയത്. അപകടത്തിൽ മകന് പുറമെ രേഷ്മയുടെ ഭർത്താവും അച്ഛനും ജീവൻ വെടിഞ്ഞിരുന്നു.
കാണാതായ മകനെ കണ്ടെത്തുന്നതിന് വേണ്ടി അമ്മ നേരത്തെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. അതേസമയം, സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടി രേഷ്മ നേരത്തെ രംഗത്തെത്തിയിരുന്നു.
കുടുംബത്തിന് വാഗ്ദാനം ചെയ്ത ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ തുടർനടപടികളും ഉണ്ടായിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. “വിളിച്ചാൽ ഫോൺ പോലും ആരും എടുക്കുന്നില്ല.
സന്ദേശങ്ങൾക്ക് മറുപടിയില്ല. മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും ജോലിയുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും ആരും തങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നില്ല,” എന്നും രേഷ്മ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

