തമിഴ്നാട് കേഡറിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥയായി നിയമിതയായ കൊട്ടാരക്കര സ്വദേശിനി ജി.പി. നന്ദന ഔദ്യോഗിക സേവനത്തിന് തുടക്കം കുറിച്ചു.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ നിയമനം. ഔദ്യോഗിക ചുമതലയേൽക്കുന്നതിന്റെ ഭാഗമായി, ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി നന്ദന കൂടിക്കാഴ്ച നടത്തി.
സന്ദർശന വേളയിൽ ഏറെ സ്നേഹത്തോടെയുള്ള സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് നന്ദന വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കിടെ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി.
“യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക” എന്ന് അദ്ദേഹം തങ്ങളോട് പറഞ്ഞതായി നന്ദന കൂട്ടിച്ചേർത്തു.
കൊട്ടാരക്കര വയയ്ക്കൽ സ്വസ്തി സ്വദേശിനിയാണ് ജി.പി. നന്ദന.
2017-19 കാലഘട്ടത്തിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ഇവർ. കഴിഞ്ഞ ഓഗസ്റ്റിലാണ് നന്ദന സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

