അഞ്ചൽ ∙ പത്ര വായനയിൽ നിന്നു ലഭിക്കുന്ന അറിവിനു പുറമേ കൈനിറയെ സമ്മാനങ്ങൾ നേടാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലായിരുന്നു ഇന്നലെ സെന്റ് ജോൺസ് സ്കൂൾ. മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്ന് നടത്തുന്ന ഹാപ്പി ഡോപ്പു ലഹരി വിരുദ്ധ ക്യാംപെയ്നിൽ വിജയിച്ച പത്താം ക്ലാസ് വിദ്യാർഥിനി ലക്ഷ്മി രഞ്ജിത്തിനു സൈക്കിളും ഇരുനൂറോളം കുട്ടികൾക്കു മറ്റു സമ്മാനങ്ങളും ലഭിച്ചു.
ഫുട്ബോൾ, തൊപ്പി, ടീ ഷർട്ട് തുടങ്ങിയ സമ്മാനങ്ങൾ ലഭിച്ചവർക്ക് ഒപ്പം മറ്റു കുട്ടികളും ചേർന്നതോടെ ശരിക്കും ആഘോഷമായി.
മകളുടെ വിജയം കാണാൻ ലക്ഷ്മിയുടെ അമ്മ അമ്പിളി വാസവനും എത്തിയിരുന്നു. സ്കൂൾ മാനേജർ ഫാ.
ബോവസ് മാത്യു, ലക്ഷ്മിക്കു സൈക്കിൾ കൈമാറി. പുതിയ തലമുറ നേരിടുന്ന ലഹരി എന്ന വിപത്തിനെതിരെ മലയാള മനോരമ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പത്ര വായന ശീലമാക്കുന്നതിന് സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അറിയിച്ചു.
ഫെഡറൽ ബാങ്ക് അസി.വൈസ് പ്രസിഡന്റ് അനൂപ് ആന്റണി, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം.മാത്യു, മനോരമ സർക്കുലേഷൻ ഓഫിസർ ജി.ദീപു, അക്കാദമിക് കോഓർഡിനേറ്റർ പി.ടി.ആന്റണി, നല്ലപാഠം കോഓർഡിനേറ്റർമാരായ കെ.ബി.ഗീതാകുമാരി, ദീപ എസ്.പോൾ, വിദ്യാർഥി പ്രതിനിധികളായ ശ്രീഹരി സുരേഷ്, ആർ.മയൂഖ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

