കൊല്ലം ഇരവിപുരം കാക്കത്തോപ്പ് തീരത്ത് വൻതോതിൽ നെയ്ച്ചാള അടിഞ്ഞത് നാട്ടുകാർക്ക് ആഘോഷമായി. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീരത്ത് മീനുകൾ കൂട്ടത്തോടെ എത്തിയത്.
വിവരമറിഞ്ഞതോടെ പ്രദേശവാസികളും ഇതുവഴി യാത്ര ചെയ്തവരും പാത്രങ്ങളുമായി എത്തി മീനുകൾ വാരിക്കൊണ്ടുപോയി. കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം തീരത്ത് ചാളയുടെ ലഭ്യത ഏറെയാണ്.
യന്ത്രം ഘടിപ്പിച്ച വള്ളങ്ങളിലും ഫൈബർ കട്ടമരങ്ങളിലും മീൻപിടുത്തത്തിന് പോയവർക്കും മികച്ച ലഭ്യത ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. സന്ധ്യയോടെ കൊല്ലം ബീച്ചിന് സമീപം വള്ളങ്ങൾ അടുപ്പിച്ച് മീൻ വിൽപനയും നടന്നു.
ഉൾക്കടലിൽ നിന്ന് ഡോൾഫിനുകൾ എത്തുമ്പോൾ അവയിൽ നിന്ന് രക്ഷപ്പെടാൻ ചാളകൾ കൂട്ടത്തോടെ തീരത്തേക്ക് എത്തുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്നലെ വരെ കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ടായിരുന്ന നെയ്ച്ചാളയ്ക്ക് തീരത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

