കൊല്ലം ∙ മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ പതിറ്റാണ്ടുകളായി സഞ്ചരിച്ചിരുന്ന വഴി, ദേശീയപാത നിർമാണത്തിന്റെ പേരിൽ ഒന്നരയാൾ പൊക്കത്തിൽ ‘മതിൽ’ കെട്ടിയടച്ചു. സ്റ്റെപ്പുകൾ പോലെ സിമന്റ് കട്ടകൾ അടുക്കി വച്ച് അതിൽ ചവുട്ടി കയറിയാണ് പ്രദേശവാസികൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്.
കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഒന്നര വർഷമായി തുടരുന്ന നരകയാതനയ്ക്ക് പരിഹാരമായില്ല. ബൈപാസിൽ സ്വകാര്യ സ്ഥാപനത്തിനും തോടിനും ഇടയിലുള്ള റോഡാണ് കോൺക്രീറ്റ് മതിൽ നിർമിച്ച് അടച്ചത്.
സർവീസ് റോഡിന് ഉയരം കൂട്ടുന്നതിന് വേണ്ടി വഴിയടച്ച് കോൺക്രീറ്റ് ഭിത്തി നിർമിച്ചു .
ടിപ്പർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുമായിരുന്ന വഴി ഇതോടെ പൂർണമായി അടഞ്ഞു. തോടിന്റെ കരയിലൂടെയുള്ള വഴിയിൽ നേരത്തെ മരങ്ങൾ വളർന്നു വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രദേശവാസികൾ നൽകിയ നിവേദനത്തെ തുടർന്നു മരങ്ങൾ മുറിച്ചു ഗതാഗത തടസ്സം ഒഴിവാക്കുകയായിരുന്നു . ഇതേ തുടർന്നു വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി പോകുമായിരുന്നു.
ദേശീയപാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് വലിയ മതിൽ നിർമിച്ചതോടെ കാൽനട
യാത്ര പോലും തടസ്സപ്പെട്ടിരിക്കുകയാണ്. അടുക്കിവച്ച കട്ടകളിൽ ചവിട്ടി കമ്പിയിലും മറ്റും പിടിച്ച് സർവീസ് റോഡിലേക്കു പ്രവേശിക്കാൻ കഴിയാത്തവർ മറുവശത്ത് സ്വകാര്യ വ്യക്തിയുടെ വഴിയിലൂടെ 2 കിലോമീറ്റർ ചുറ്റി സഞ്ചരിക്കുകയാണ്.
തെരുവുനായ്ക്കളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്ന സ്ഥലത്തുകൂടിയാണ് ഈ വഴി കടന്നു പോകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സർവീസ് റോഡിൽ നിന്ന് ഇടറോഡിലേക്ക് മണ്ണിട്ട് ചരിവ് ഉണ്ടാക്കിയാൽ വാഹനങ്ങൾക്ക് ഉൾപ്പെടെ പ്രവേശിക്കാനാകും.
ദേശീയപാത അതോറിറ്റിക്കും കലക്ടർക്കും പലതവണ ഇതു സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും നടപടിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

