കൊല്ലം ∙ അമൃത എക്സ്പ്രസ് ട്രെയിനിനുള്ളിൽ പാമ്പിൻകുഞ്ഞിനെ കണ്ട് പരിഭ്രാന്തരായി യാത്രക്കാർ. പാമ്പിൻകുഞ്ഞിനെ പിടികൂടാനായി പതിനഞ്ച് മിനിറ്റോളം അമൃത എക്സ്പ്രസ് ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു.
റെയിൽവേ പൊലീസും റെയിൽവേ ജീവനക്കാരും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പാമ്പ് കോച്ചിലെ ചെറിയ ദ്വാരം വഴി താഴേക്ക് ഇറങ്ങി പോയി. പാമ്പ് കോച്ചിൽ നിന്നു പുറത്തു പോയി എന്ന് ബോധ്യപ്പെട്ട
ശേഷമാണ് യാത്ര തുടർന്നത്.
ഇന്നലെ രാത്രി 10നാണ് സംഭവം. തിരുവനന്തപുരത്തു നിന്നു രാമേശ്വരത്തേക്കു പോകുകയായിരുന്ന അമൃത എക്സ്പ്രസ് ട്രെയിനിലെ എസ് സെവൻ കോച്ചിലാണ് പാമ്പിൻകുഞ്ഞിനെ യുവതി കണ്ടത്.
കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്താറായപ്പോൾ സീറ്റിനോട് ചേർന്ന് കുപ്പിവെള്ളം വയ്ക്കാനായി സ്ഥാപിച്ചിട്ടുള്ള സ്റ്റാൻഡിൽ പാമ്പിൽകുഞ്ഞിനെ കണ്ടു. യുവതി ഉടൻ ടിടിഇയെ അറിയിച്ചു.
ടിടിഇ കൊല്ലം റെയിൽവേ സ്റ്റേഷൻ അധികൃതരെ ഫോണിൽ വിളിച്ച് പാമ്പിനെ കണ്ട വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ ട്രെയിൻ നിർത്തിയിട്ട് പാമ്പിനെ കണ്ട
സീറ്റിന് സമീപത്തുണ്ടായിരുന്ന യാത്രക്കാരെയും ബാഗുകളും മാറ്റിയ ശേഷം റെയിൽവേ പൊലീസും റെയിൽവേ ജീവനക്കാരും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. അപ്പോഴാണ് കോച്ചിന്റെ താഴെയുള്ള ഹോളിനു സമീപത്ത് പാമ്പ് ഇരിക്കുന്നതായി കണ്ടത്.
കമ്പ് വച്ച് തട്ടിയതിനെ തുടർന്ന് പാമ്പ് ഹോളിലൂടെ താഴേ പാളത്തിലേക്കു വീണു. 15 മിനിറ്റ് വൈകി ട്രെയിൻ യാത്ര തുടരുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

