ശബരിമല ∙ കരിമല വഴിയുള്ള കാനനപാതയിലൂടെ ഇന്നലെ ഒരു ദിവസം മാത്രം എത്തിയത് 12,080 പേർ. പൊലീസിന്റെയും വനം വകുപ്പിന്റെയും കണക്കനുസരിച്ച് മകരവിളക്കിനു നട
തുറന്ന ശേഷം 40 ശതമാനം തീർഥാടകരും കാനനപാതയിലൂടെ കാൽനടയായിട്ടാണു എത്തുന്നത്. കാനനപാതയിലൂടെ തീർഥാടകരുടെ പ്രവാഹമായതോടെ തിരക്കു നിയന്ത്രണത്തിൽ പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നു. എരുമേലിയിൽനിന്നു കരിമല വഴി പമ്പയിൽ എത്താൻ 33 കിലോമീറ്റാണ് ദൂരം.
കുത്തനെയുള്ള കയറ്റവും വീതികുറഞ്ഞ ഒറ്റയടിപ്പാതയും കാരണം തീർഥാടകർക്കു പ്രതീക്ഷിച്ച സമയത്ത് പമ്പയിൽ എത്താൻ കഴിയുന്നില്ല.
മിക്കവരും 4 മുതൽ 8 മണിക്കൂർ വരെ വൈകിയാണ് വരുന്നത്. അതിനാൽ വെർച്വൽ ക്യൂവിൽ നിർദേശിച്ചിട്ടുള്ള സമയത്ത് പമ്പയിൽ റിപ്പോർട്ട് ചെയ്യാൻ കഴിയുന്നില്ല.
ഇവരെ സന്നിധാനത്തേക്കു പോകാതെ തിരിച്ചയയ്ക്കാൻ പൊലീസിനും കഴിയില്ല. ഇരുമുടിക്കെട്ടുമായി വരുന്ന എല്ലാവരെയും ദർശനത്തിനു പോകാൻ അനുവദിക്കുന്നുണ്ട്.
ഇത് പതിനെട്ടാംപടി കയറാനുള്ള തിരക്കു കൂടാൻ ഇടയാക്കി. ശബരിമലയിൽ പൊലീസ് മനഃപൂർവം തിരക്ക് ഉണ്ടാക്കുന്നതായുള്ള സ്പെഷൽ കമ്മിഷണറുടെ ആക്ഷേപത്തിനും ഇത് ഇടയാക്കുന്നു. ഇന്നലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര അപ്പാച്ചിമേട് താഴെ വരെ ഉണ്ടായിരുന്നു.
ഇതുകാരണം തീർഥാടകരെ പമ്പയിൽ തടഞ്ഞു. പടി കയറാൻ 14 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടിവന്നു.
ഇന്നലത്തേതിനേക്കാൾ തിരക്ക് അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വാസത്തിനു വലിയ വകയായിട്ടില്ല.
ഗവി യാത്രയ്ക്ക് വിലക്ക്
സീതത്തോട് ∙ ശബരിമല മകര വിളക്ക് ഉത്സവം പ്രമാണിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 12 മുതൽ 15 വരെ ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്കു വിനോദ സഞ്ചാരികളെ കടത്തി വിടില്ലെന്ന് ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എ.എസ്.അശോക് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

