ഓച്ചിറ∙അമ്മയും മക്കളും ബ്ലാക്ക് ബെൽറ്റ് നേടി പ്രതിസന്ധിയോട് പോരാടി മുന്നേറുന്നു. മക്കളെ കരാട്ടെ പഠിപ്പിക്കാൻ കൊണ്ടുപോയ അമ്മ മക്കളോടൊപ്പം കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടുകയായിരുന്നു.
മത്സ്യത്തൊഴിലാളി കുടുംബമായ ചെറിയഴീക്കൽ പുഷ്പ വിലാസം വീട്ടിൽ ഗിരീഷിന്റെ ഭാര്യ രേഷ്മ പി.രതീശനും (37), മക്കളായ അഭിറാമും (15) അമയ്റാമുമാണ് (9) ബ്ലാക്ക് ബെൽറ്റ് നേടിയത്. അഭിറാം ചെറിയഴീക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും അമയ്റാം തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ്.
മൂന്നുപേരും ഇപ്പോൾ കരാട്ടെ പരിശീലകരുമാണ്. ടീം എൻ.കെ.ചാംപ്യൻസ് കരാട്ടെ അക്കാദമിയിലാണ് മൂന്നുപേരും പരിശീലനം നടത്തിയത്.
ഈ വർഷമാണ് ബ്ലാക്ക് ബെൽറ്റ് ലഭിച്ചത്.
അഭിറാമിന് കരാട്ടെയിൽ തേർഡ് ഡാൻ ബ്ലാക്ക് ബെൽറ്റും അമ്മയ്ക്കും ഇളയ സഹോദരനും ബ്ലാക്ക് ബെൽറ്റ് ഡിഗ്രിയും ലഭിച്ചു. അമയ്റാമിനു വലതു കൈയ്ക്കു സ്വാധീനക്കുറവുണ്ട്.
ഇതിനെ അതിജീവിച്ചാണ് ബ്ലാക്ക് ബെൽറ്റ് നേടിയത്. മക്കളെ കരാട്ടെ പരിശീലനത്തിന് കൊണ്ടുപോയിരുന്ന രേഷ്മ പിന്നീട് മക്കളോടൊപ്പം കരാട്ടെ അഭ്യസിക്കുകയായിരുന്നു. അഭിറാം ദേശീയതലത്തിൽ കരാട്ടെ കുമിത്തെ ഫൈറ്റിങ്ങിൽ മെഡൽ നേടിയിരുന്നു.
സിംഗപ്പൂരിൽ നടത്തിയ ഏഷ്യൻ പസഫിക് ഷിട്ടോറിയുടെ ഇന്റർനാഷനൽ മത്സരത്തിലും പങ്കെടുത്തിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒന്നര ലക്ഷം രൂപ കെ.സി.വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലാണ് കണ്ടെത്തി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

