പുത്തൂർ ∙ കൊട്ടാരക്കര – പുത്തൂർ – സിനിമാപറമ്പ് റോഡിൽ പുത്തൂർ ചുങ്കത്തറ, പാണ്ടറ ഭാഗത്തെ പടുകുഴികൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം ചുങ്കത്തറ ഭാഗത്തെ കുഴിയിൽ വീണു നിയന്ത്രണം വിട്ട
ബൈക്ക് യാത്രികൻ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെടേണ്ടതായിരുന്നു. ഡ്രൈവർ സഡൻബ്രേക്കിട്ടു വണ്ടി നിർത്തിയതിനാലാണ് അപകടം ഒഴിവായത്. ഗതാഗതത്തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കു വശം കൊടുക്കുമ്പോഴും മറികടന്നു പോകുമ്പോഴും കുഴിയിൽപ്പെടുന്നതാണ് അപകട
സാധ്യത വർധിപ്പിക്കുന്നത്.
കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ നിയന്ത്രണം വിട്ടു വശത്തേക്കു പാഞ്ഞുകയറിയ സംഭവങ്ങളുമുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ട ടാറിങ് കഴിഞ്ഞ് 6 വർഷമായിട്ടും രണ്ടാം ഘട്ട
ടാറിങ് നടക്കാത്ത റോഡാണിത്. റോഡ് തകർന്നു തുടങ്ങിയതോടെ അടുത്തിടെയാണ് 19 ലക്ഷം രൂപ ചെലവിട്ടു കുഴിയടപ്പു നടത്തിയത്.
അടച്ച കുഴികളുടെ സമീപത്തു തന്നെയാണു പുതിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
റീടാറിങ് കരാർ നൽകിയതായും സിനിമാപറമ്പ് ഭാഗത്തു നിന്നു നവീകരണത്തിന്റെ പ്രാഥമിക പ്രവൃത്തികൾ ആരംഭിച്ചതായും അധികൃതർ പറയുന്നു. ആദ്യഘട്ട
ടാറിങ് കഴിഞ്ഞ് ഇത്രയും വർഷങ്ങൾ കഴിഞ്ഞതിനാൽ ബിഎം – ബിസി നിലവാരത്തിൽ പുതിയ ടാറിങ് നടത്താനാണു കരാർ നൽകിയിരിക്കുന്നത്. പക്ഷേ, അതിനു മുൻപായി കുഴികൾ അടച്ച് അപകടഭീഷണി ഒഴിവാക്കണം എന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

