കൊല്ലം∙ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല തീർഥാടകർക്കായി പ്രത്യേക പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ചു പമ്പയിൽ എത്തി ശബരിമല ദർശന ശേഷം മടങ്ങി എത്തുന്ന തരത്തിൽ ആണ് ട്രിപ്പുകൾ.
490 രൂപയാണ് നിരക്ക്. നവംബർ 16, 22, 29 ദിവസങ്ങളിലാണ് ശബരിമല യാത്ര.
∙ നവംബർ എട്ട്്: മൂന്നാർ, അമ്പനാട് എന്നിവിടങ്ങളിലേക്ക് യാത്രകൾ.
രാവിലെ അഞ്ചിന് ആരംഭിക്കുന്ന മൂന്നാർ യാത്രയ്ക്ക് 2,380 രൂപയാണ് നിരക്ക്. എസ്റ്റേറ്റ് കൂടാതെ ചാലിയക്കര, മാമ്പഴത്തറ, പാലരുവി, കണങ്കുന്ന് എന്നിവിടങ്ങളും സന്ദർശിക്കുന്ന അമ്പനാട് യാത്രയ്ക്ക് നിരക്ക് 550 രൂപ. ∙ നവംബർ 9: നെഫറിറ്റി ആഡംബര കപ്പൽ യാത്ര രാവിലെ 10ന് പുറപ്പെടും – 3,840 രൂപ.
∙ നവംബർ 13: കൊല്ലൂർ മൂകാംബിക തീർഥാടനം നവംബർ 13ന് ഉച്ചയ്ക്ക് 2ന് ആരംഭിക്കും. ബസ് ചാർജ് ഇനത്തിൽ 3,480 രൂപ. ∙ നവംബർ 16: പാണിയേലിപ്പോര്, കന്യാകുമാരി യാത്ര.
പാണിയേലിപ്പോര് യാത്രയ്ക്ക് 1,050 രൂപ. കന്യാകുമാരി യാത്രയ്ക്ക് 810 രൂപ.
∙ നവംബർ 20: ഗുരുവായൂർ ദർശന യാത്ര രാത്രി 9ന്. 1240 രൂപയാണ് നിരക്ക്.
അന്വേഷണങ്ങൾക്ക് 9747969768, 9995554409, 9188938523. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

