ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലും സംഘർഷത്തിൽ കലാശിച്ചു. നഗരത്തിൽ ഗതാതത തടസ്സം സൃഷ്ടിക്കുകയും അക്രമസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് ഇടപെടൽ ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം 400-ഓളം ഓട്ടോറിക്ഷകളും ടാക്സികളുമാണ് പോലീസ് പിടിച്ചെടുത്തത്. പോലീസിന്റെ ഔദ്യോഗിക ശുപാർശയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് നേരിട്ട് ഇടപെട്ടാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്.
മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നതെന്ന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ദീപ്തി രഞ്ജൻ പത്ര അറിയിച്ചു.
നിയമലംഘനം നടത്തിയ വാഹനങ്ങളുടെ പെർമിറ്റ് പൂർണ്ണമായി റദ്ദാക്കുന്നതിനുള്ള നടപടികൾ ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട
വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും അധികാരികൾ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

