ഇരിക്കൂർ ∙ വേനലിൽ വെള്ളം കുറഞ്ഞ ഇരിക്കൂർ പുഴയുടെ വിവിധ ഭാഗങ്ങളിൽ അനധികൃത മണൽവാരൽ വ്യാപകം. ആയിപ്പുഴ, കൂരാരി, മണ്ണൂർ കടവ് ഭാഗങ്ങളിലാണു മണൽ സംഭരണവും കടത്തും നടക്കുന്നത്.
നീരൊഴുക്കു മുറിഞ്ഞ പുഴയിൽ കുഴികളുണ്ടാക്കിയാണു മണൽ ശേഖരിക്കുന്നത്. അരിച്ചെടുത്ത് ചാക്കുകളിലാക്കി പുഴയോരത്ത് സൂക്ഷിച്ച്, രാപകൽ ഭേദമില്ലാതെ കടത്തുകയാണ്.
കാർ, ജീപ്പ്, പിക്കപ്പ്, ടിപ്പർ ലോറികളിൽ ഉൾപ്പെടെയാണു മണൽക്കടത്ത്. മണൽ വാരൽ വർധിച്ചതോടെ പുഴയിൽ ഒട്ടേറെ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വേനലിൽ അലക്കാനും കുളിക്കാനും ഉൾപ്പെടെ പുഴയെ ആശ്രയിച്ചിരുന്നവർ കുഴികൾ കാരണം പ്രയാസപ്പെടുകയാണ്. പുഴയോരത്ത് പരിശോധന നടത്തി മണൽ ചാക്കുകൾ പിടികൂടിയിരുന്ന പൊലീസ് ഇപ്പോൾ പരിശോധന നടത്താറില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

