പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ നിന്ന് ഏഷ്യൻ ഓഹരി വിപണികളിൽ സൃഷ്ടിക്കുന്നത് ആശങ്ക. യുഎഇയുടെ പിന്മാറ്റം ദീർഘകാലത്തിൽ എണ്ണവിലക്കുറവിന് വഴിവച്ചേക്കുമെങ്കിലും വിപണിക്കുള്ളത്.
ഇതിനിടെ, ഇറാനുമേലുള്ള സമ്മർദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടുതൽ കടുപ്പിച്ചു. ട്രംപിനെതിരെ കടുത്ത വിമർശനവുമായി ജർമനി രംഗത്തുവന്നു.
ഇറാനിയൻ എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികളെ സഹായിക്കുന്ന ബാങ്കുകൾക്കുമേൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കി.
യുഎഇയുടെ എക്സിറ്റിൽ വിപണിക്ക് ചാഞ്ചാട്ടം
യുഎഇയുടെ ‘ഒപെക് എക്സിറ്റി’ന്റെ പശ്ചാത്തലത്തിൽ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് വീണ്ടും 100 ഡോളർ കടന്നു. ഇപ്പോഴുള്ളത് 0.58% നേട്ടവുമായി 100.5 ഡോളറിൽ.
ബ്രെന്റ് ക്രൂഡ് വില 0.49% ഉയർന്ന് 111.8 ഡോളറിലും. ഒരുവേള 112 ഡോളർ കടന്നിരുന്നു.
ഏഷ്യയിൽ ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 1.02% നഷ്ടത്തിലായി. ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഷാങ്ഹായ് വിപണികളും ചുവന്നു.
ഹോങ്കോങ് സൂചിക 1.2% നേട്ടത്തിലായി. യൂറോപ്യൻ വിപണികളും സമ്മിശ്രമായിരുന്നു.
ഇന്ത്യൻ വിപണി എങ്ങോട്ട്?
ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി രാവിലെ ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും പിന്നീട് പച്ചതൊട്ടു.
സെൻസെക്സും നിഫ്റ്റിയും ഇന്ന് ചാഞ്ചാടാനാണ് സാധ്യത. ഇന്നലെയും ലാഭനഷ്ടങ്ങളിലൂടെ കയറിയിറങ്ങിയ നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത് 97 പോയിന്റ് (-0.40%) താഴ്ന്ന് 23,995ൽ.
സെൻസെക്സ് 416 പോയിന്റ് (-0.54%) നഷ്ടവുമായി 76,886ലും.
പ്രവർത്തനഫലവും ഫെഡ് നയവും
യുഎസിൽ ഓഹരി വിപണികൾ ഇന്നലെ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. എസ് ആൻഡ് പി500 സൂചിക 0.49% താഴ്ന്നു.
നാസ്ഡാക് 0.9% ഉയർന്നു. ഡൗ 0.05% മാത്രം നഷ്ടത്തിലായി.
ഫ്യൂച്ചേഴ്സ് വിപണിയിൽ 3 സൂചികകളും പക്ഷേ 0.2% വരെ നേട്ടത്തിലായിരുന്നു.
‘മഗ്നിഫിസന്റ് സെവൻ’ എന്നറിയപ്പെടുന്ന മുൻനിര ടെക് കമ്പനികളുടെ മാർച്ചുപാദ പ്രവർത്തനഫലവും ഇന്ന് പ്രഖ്യാപിക്കുന്ന യുഎസ് ഫെഡ് പണനയവുമാണ് യുഎസ് ഓഹരികളുടെ ദിശയെ സ്വാധീനിക്കുന്നത്. ആൽഫബെറ്റ്, ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ ഫലം വിപണിക്ക് നിർണായകമാണ്.
ഓപ്പൺഎഐയുടെ വരുമാനം നിരീക്ഷകർ പ്രവചിച്ചതിനേക്കാൾ കുറഞ്ഞുവെന്ന റിപ്പോർട്ടും വിപണിയെ ഉലയ്ക്കുന്നു.
ഞങ്ങൾ ഇറാനെ തോൽപ്പിച്ചു: ട്രംപ്
ഹോർമുസിനെ ചൊല്ലിയുള്ള തർക്കം മുറുകുകയും ചർച്ചാസാധ്യത മങ്ങുകയും ചെയ്തതിനിടെ ഇറാനെ കൂടുതൽ പ്രകോപിപ്പിച്ച് ട്രംപ് രംഗത്തുവന്നതും എണ്ണ, ഓഹരി വിപണികളെ സ്വാധീനിക്കും. വൈറ്റ്ഹൗസിൽ ചാൾസ് രാജകുമാരൻ ഉൾപ്പെടെ പങ്കെടുത്ത ആത്താഴവിരുന്നിനിടെ ട്രംപ് പറഞ്ഞത് ഇങ്ങനെ: ‘‘ഞങ്ങൾ ശത്രുവിനെ സൈനികമായി തോൽപ്പിച്ചു.
എതിരാളിക്ക് ആണവ ആയുധം നേടാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. ഇക്കാര്യം ചാൾസും അംഗീകരിക്കുന്നുണ്ട്’’.
സാമ്പത്തികമായി തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് ഇറാൻ സമ്മതിച്ചതായും ട്രംപ് പറഞ്ഞിട്ടുണ്ട്.
Northern Irelands’ golfer RORY MCLLROY WINNER OF MASTERS — Trump congratulates ‘THAT WAS A TOUGH ONE’
ജർമനിയോടും ചൈനയോടും ഉടക്ക്
ഇറാൻ യുഎസിനെ നാണംകെടുത്തിയെന്ന വിമർശനവുമായി ഇതിനിടെ ജർമൻ ചാൻസലർ ഫ്രൈഡ്റിക് മെർസ് രംഗത്തുവന്നിരുന്നു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് തന്ത്രമൊന്നും കിട്ടുന്നില്ലെന്നും പാക്കിസ്ഥാനിലേക്കുവരെ വിളിച്ചുവരുത്തി അമേരിക്കയെ ഇറാൻ നാണംകെടുത്തിയെന്നും മെർസ് പറഞ്ഞു.
ഇറാനെതിരെ യുദ്ധം ആരംഭിക്കുംമുൻപ് അമേരിക്ക യൂറോപ്പുമായി ചർച്ച നടത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, എന്താണ് പറയുന്നതെന്ന് മെർസിന് സ്വയം ബോധ്യമില്ലെന്നും ഇറാന് ആണവായുധം കിട്ടിക്കോട്ടെ എന്നാണോ അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ട്രംപ് പ്രതികരിച്ചു. അതേസമയം, ഇറാന്റെ ആണവ പദ്ധതികൾക്കെതിരെ മെർസ് നേരത്തേതന്നെ രംഗത്തുവന്നിരുന്നു.
ഇതിനിടെ, ഇറാനിയൻ എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികളെ സഹായിക്കുന്ന ബാങ്കുകൾക്ക് മേലും ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ചൈനയിലെ വമ്പൻ എണ്ണ റിഫൈനറിക്ക് യുഎസ് കഴിഞ്ഞദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു.
സ്വർണവില എങ്ങോട്ട്?
രാജ്യാന്തര സ്വർണവില ഇന്നലെ വൈകിട്ട് ഔൺസിന് 4590 ഡോളറിലേക്ക് താഴ്ന്നിരുന്നു.
ഇപ്പോഴുള്ളത് 4599ൽ. കേരളത്തിൽ ഇന്ന് രാവിലെ വിലയിൽ വലിയ മാറ്റത്തിന് സാധ്യതയില്ല.
എങ്കിലും, ക്രൂഡ് ഓയിൽ വില വർധന, യുഎസ് ഡോളറിന്റെ കുതിപ്പ് എന്നിവ വില കുറയാൻ വഴിവച്ചേക്കാം. രൂപ ഇന്നലെ ഡോളറിനെതിരെ 35 പൈസ താഴ്ന്ന് 94.54ൽ എത്തിയിരുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും താഴ്ചയാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

