സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30 യോടെയായിരിക്കും ഔദ്യോഗിക ചടങ്ങുകൾ നടക്കുക.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിന്റെ 29ാമത് ഗവർണർ ആയാണ് ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കുന്നത്.
സിക്കിം ഗവർണറായി സേവനമനുഷ്വവിക്കവെയാണ് അദ്ദേഹം കേരളത്തിലേക്ക് നിയമിതനാകുന്നത്. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് മാഥൂർ ഈ പദവിയിലേക്ക് എത്തുന്നത്.
രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും. ചടങ്ങുകൾക്ക് ശേഷം രാജ്ഭവനിൽ പ്രത്യേക വിരുന്നും ഒരുക്കിയിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഓം പ്രകാശ് മാഥുറിനെ സ്വീകരിച്ചത്. ഈ സ്വീകരണച്ചടങ്ങിൽ മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

