കണ്ണൂർ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചു പരുക്കേൽപ്പിച്ചു. രാവിലെ 9 മണിയോടെയാണ് ഈ അപകടം സംഭവിച്ചത്.
പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഇരുവരും നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
കണ്ണൂരിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.എസ്.സി വിദ്യാർത്ഥിനികളാണ് ഇരുവരും. കണ്ണൂർ-വടകര റൂട്ടിൽ സർവീസ് നടത്തുന്ന ‘ഐവാൻ’ ബസ്സാണ് വിദ്യാർഥിനികളെ ഇടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ ആദർശ്, കണ്ടക്ടർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

