തളിപ്പറമ്പ് ∙ സിപിഎം നേതാവ് പി.ജയരാജനെ അനുകൂലിച്ചു കുറുമാത്തൂരിലും ബോർഡ് പ്രത്യക്ഷപ്പെട്ടു. ‘വ്യക്തികളായ നേതാക്കന്മാർ നേതാക്കളായി വന്നത് അവർ ഈ രാജ്യത്തെ ജനങ്ങളെ സേവിച്ചതുകൊണ്ടാണ്, ജനങ്ങളെ സേവിക്കൽ എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാൻ ഏതു നേതാവ് തുടങ്ങിയാലും ആ നേതാവിനെ ജനങ്ങൾ കീഴ്പ്പെടുത്തും’ എന്ന മുന്നറിയിപ്പുമായാണു ജില്ലാ സെക്രട്ടറിയായി പി.ജയരാജൻ, സംസ്ഥാന സെക്രട്ടറിയായി സ്വരാജും എന്നു പ്രഖ്യാപിച്ച് ഇന്നലെ രാവിലെ കുറുമാത്തൂർ സ്കൂളിനു സമീപം ബോർഡ് സ്ഥാപിച്ചത്.
വിവരമറിഞ്ഞെത്തിയ പാർട്ടി പ്രവർത്തകർ ഉടൻ ബോർഡ് നീക്കം ചെയ്തു. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുറുമാത്തൂർ.
പാപ്പിനിശ്ശേരി ∙ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപത്തും പി.ജയരാജനായി ബാനർ ഉയർന്നു.
‘കരുത്തായി പി.ജെ വരട്ടെ’ എന്ന ആവശ്യമുയർത്തിയുള്ള ബോർഡ് ഇന്നലെ രാവിലെയാണു ദേശീയപാതയോരത്തു പ്രത്യക്ഷപ്പെട്ടത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ വീടിന്റെ സമീപപ്രദേശത്താണ് ബോർഡ് ഉയർന്നത്.
‘വാക്കുകളല്ല വർത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണ്’ എന്ന വാക്കുകളുമായി പാപ്പിനിശ്ശേരി സഖാക്കളുടെ പേരിലാണ് ബോർഡ് വച്ചത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ജില്ലയിലുടനീളം സിപിഎം നേതാവ് പി.ജയരാജനെ അനുകൂലിച്ചുകൊണ്ടുള്ള ബാനറുകൾ ഉയരുന്നുണ്ട്.
തളിപ്പറമ്പ് ∙ സിപിഎം നേതൃത്വത്തിനെതിരെ പാർട്ടി ഗ്രാമമായ ആന്തൂർ അയ്യങ്കോലിലും ബോർഡ്.
‘കുടുംബം നോക്കുന്നവർ കുടുംബത്തിലിരിക്കട്ടെ’ എന്നെഴുതി പി.ജയരാജന്റെയും എം.സ്വരാജിന്റെയും ചിത്രങ്ങളുമായി അയ്യങ്കോൽ സഖാക്കൾ എന്ന പേരിൽ ഇന്നലെ രാവിലെയാണു ബോർഡ് സ്ഥാപിച്ചത്. അയ്യങ്കോലിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് ബോർഡ് സ്ഥാപിച്ചത്.
പ്രവർത്തകെത്തി ബോർഡ് എടുത്തുമാറ്റി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

