21,000 രൂപ നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലയളവിനകം 30 ലക്ഷം രൂപയായി തിരികെകിട്ടുന്ന നിക്ഷേപ പദ്ധതി! വാഗ്ദാനം ചെയ്യുന്നതോ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; അതും വിഡിയോയിൽ പ്രത്യക്ഷപ്പെട്ട്.
വിശ്വസിക്കാൻ ഇതിൽപ്പരം എന്തുവേണം!
എന്നാൽ, വിഡിയോ വ്യാജമാണെന്നും തട്ടിപ്പുകാർ നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് നിർമിച്ചതാണെന്നും വ്യക്തമാക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. വാട്സ്ആപ്പ് വഴിയാണ് ഈ വ്യാജ വിഡിയോ കൂടുതലായും പ്രചരിക്കുന്നത്.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പിഐബി മുന്നറിയിപ്പ് നൽകി.
ധനമന്ത്രിയോ കേന്ദ്രസർക്കാരോ ഇത്തരം നിക്ഷേപ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുയോ ചെയ്യുന്നില്ല. അത്തരം നിക്ഷേപ പദ്ധതികളും കേന്ദ്രത്തിനില്ല.
ഉയർന്ന നേട്ടം (റിട്ടേൺ) വാഗ്ദാനം ചെയ്യുന്ന നിരവധി സ്കീമുകളെ കുറിച്ചുള്ള വിഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരം സ്കീമുകളിൽ നിക്ഷേപിക്കുംമുൻപ് തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തുക.
💰 Beware of Online Investment Scams❗
A link circulating on
directs users to a video falsely portraying Union Finance Minister Nirmala Sitharaman endorsing an investment platform.
The video claims that an investment of ₹21,000 can generate returns of up to ₹30 lakh.… വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ നൽകുംമുൻപ് ജാഗ്രത പാലിക്കണമെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും പദ്ധതി സംബന്ധിച്ച് സംശയം തോന്നിയാൽ +91 8799711259 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ [email protected] എന്ന ഇമെയിലിൽ അറിയിക്കുകയോ ചെയ്യണമെന്നും പിഐബി പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

