സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ വേമോ (Waymo) തങ്ങളുടെ ഉപയോക്താക്കൾക്കായി കൂടുതൽ ലളിതവും നൂതനവുമായ സോഫ്റ്റ്വെയർ അനുഭവങ്ങൾ നൽകുന്ന പുതിയ ‘ഒജായ് (Ojai)’ സംവിധാനം ഔദ്യോഗികമായി പരിചയപ്പെടുത്തി. ഇതിന്റെ ഭാഗമായി വാഹനത്തിനുള്ളിലെ നിയന്ത്രണങ്ങൾ, യാത്രാ വിവരങ്ങൾ എന്നിവ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഗൂഗിളിന്റെ ജെമിനി എഐ (Gemini AI) അസിസ്റ്റന്റിനെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒറ്റ ബട്ടൺ അമർത്തിയാൽ യാത്രക്കാർക്ക് ജമിനി എഐയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കമ്പനി വ്യക്തമാക്കി. യാത്രക്കാർക്ക് വാഹനവുമായി വളരെ എളുപ്പത്തിൽ ആശയവിനിമയം നടത്താൻ ജമിനി സഹായിക്കുന്നു.
എയർകണ്ടീഷണർ ഓൺ ചെയ്യാനോ നിശ്ചിത താപനില ക്രമീകരിക്കാനോ ജമിനിയോട് ആവശ്യപ്പെടാം. കൂടാതെ, ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നതിനായി പ്രാദേശിക വിവരങ്ങളെക്കുറിച്ചും ചോദിച്ചറിയാം.
എയർകണ്ടീഷണർ ഓൺ ചെയ്യുകയോ താപനില സജ്ജീകരിക്കുകയോ പോലുള്ള കാര്യങ്ങൾക്ക് പുറമെ വാഹനത്തിന്റെ വേമോ സ്വന്തം സോഫ്റ്റ്വെയർ സിസ്റ്റത്തിൽ നിന്ന് സ്വതന്ത്രമായാണ് ജമിനി പ്രവർത്തിക്കുന്നത്. അതിനാൽ വാഹനം വഴിയിൽ നിർത്താൻ ആവശ്യപ്പെടാമെങ്കിലും വാഹനത്തിന്റെ ചലനത്തെയോ റൂട്ടിംഗിനെയോ നിയന്ത്രിക്കാൻ ജമിനിക്ക് കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പൂർണ്ണ പരിഗണന നൽകിക്കൊണ്ടാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഇത് പൂർണ്ണമായും ഉപയോക്താക്കളുടെ താത്പര്യത്തിന് വിധേയമാണ്.
ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഈ ഫീച്ചർ ഒഴിവാക്കാവുന്നതാണ്. നിലവിൽ ഈ ഫീച്ചർ ബീറ്റാ ഘട്ടത്തിലാണ്.
അതിനാൽ എല്ലാ യാത്രകളിലും എല്ലാ നഗരങ്ങളിലും ഇത് ലഭ്യമല്ലാിരിക്കാം. എങ്കിലും ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് തീരുമാനം.
വർഷങ്ങൾക്ക് ശേഷമുള്ള തങ്ങളുടെ ഇന്റർഫേസിലെ ഏറ്റവും വലിയ നവീകരണമാണിതെന്ന് വേമോ അവകാശപ്പെടുന്നു. കൂടുതൽ റിലാക്സ്ഡ് ആയ അനുഭൂതിയും ഡൈനാമിക് സ്ക്രീൻ ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്ര സമ്മർദ്ദരഹിതമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പ്രധാന യാത്രാ വിവരങ്ങളും കാബിൻ നിയന്ത്രണങ്ങളും മീഡിയ പ്ലേബാക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ പുതിയ മെനു സിസ്റ്റം സഹായിക്കും.
ഇതിനായി വാഹനത്തിൽ ട്രിപ്പിൾ-സ്ക്രീൻ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. വാഹനത്തിലുള്ള യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ഓരോ സ്ക്രീനിലെയും വിവരങ്ങൾ മാറിക്കൊണ്ടിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

