എടക്കാട്∙ ചാല അടിപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നടാലിൽ നിന്ന് ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിലേക്കെത്തുന്ന സർവീസ് റോഡിലൂടെ തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയപ്പോൾ തന്നെ സർവീസ് റോഡിലും അടിപ്പാതയിലും ഗതാഗതക്കുരുക്ക് തുടങ്ങി. മുഴുവൻ സമയ കുരുക്ക് അനുഭവപ്പെടുന്നതിനാൽ പൊലീസാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
ആറുവരി ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂർ– തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങളും ഈ അടിപ്പാതയിലൂടെ തലശ്ശേരി ഭാഗത്തേക്ക് പോകണമെന്നാണ് ദേശീയപാത അതോറിറ്റി നിർദേശിച്ചിരിക്കുന്നത്.
കണ്ണൂർ– തോട്ടട– തലശ്ശേരി പഴയ ദേശീയപാത വഴി കടന്നുപോകുന്ന ബസുകളടക്കമുള്ള വാഹനങ്ങൾ കൂടി ചാല ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ ഈ അടിപ്പാതയിലേക്ക് എത്തിയാൽ അക്ഷരാർഥത്തിൽ ഗതാഗതം സ്തംഭിക്കും.ചാല അടിപ്പാത വഴിയാണ് വാഹനത്തിരക്കുള്ള കണ്ണൂർ– കൂത്തുപറമ്പ്– മാനന്തവാടി സംസ്ഥാനപാത കടന്നുപോകുന്നത്. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കും തിരിച്ചും പോകുന്ന ദീർഘദൂര ബസുകളും മറ്റു വാഹനങ്ങളും ഈ അടിപ്പാത വഴി തന്നെ കടന്നുപോകണം.
ഈ അവസ്ഥയിൽ തന്നെ ഗതാഗത ക്കുരുക്ക് രൂക്ഷമാകുമെന്ന സാഹചര്യത്തിലാണ് കണ്ണൂർ– തോട്ടട
വഴി തലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങളും തിരിച്ചോടി ചാലയിലെ അടിപ്പാത വഴി തലശ്ശേരിയിലേക്ക് പോകണമെന്ന് പറയുന്നത്. കണ്ണൂരിൽനിന്ന് തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ നടാലിൽനിന്നു തിരിച്ച് ചാലയിലെ അടിപ്പാതയിലേക്ക് എത്തുന്നത് ഒഴിവാക്കാൻ ഒ.കെ.യുപി സ്കൂളിനുസമീപം അടിപ്പാത നിർമിക്കൽ മാത്രമാണ് പരിഹാരം.
യാത്രക്കാരും, നാട്ടുകാരും ബസ് ഉടമസ്ഥ സംഘവും അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നുണ്ടെങ്കിലും അധികൃതർ ഇത് ഗൗരവമായി എടുത്തിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

