വാഴവറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ 10 കുടുംബങ്ങൾക്ക് എറണാകുളം–അങ്കമാലി അതിരൂപത നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെള്ളിൽ നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ, പ്രോഗ്രാം ഓഫിസർ പി.എ.ജോസ്, പ്രോജക്ട് കോഓർഡിനേറ്റർ ദീപു ജോസഫ്, മാനന്തവാടി രൂപതാ പബ്ലിക് റിലേഷൻ ഓഫിസർ സാലു ഏബ്രഹാം എന്നിവർ പങ്കെടുത്തു.
മാനന്തവാടി രൂപതാ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വഴി നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയോട് ചേർന്നാണ് അതിരൂപത ഭവന നിർമാണ പദ്ധതി നടപ്പിലാക്കുന്നത്.
10 ഭവനങ്ങൾക്ക് 10 ലക്ഷം രൂപ വീതം ഒരു കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അതിരൂപത നൽകുന്നത്. ഭവനങ്ങൾ നിർമിക്കുന്നതിന് സ്ഥലം വാങ്ങി ഓരോ ഗുണഭോക്താക്കളുടെ പേരിലും റജിസ്ട്രേഷൻ പൂർത്തിയാക്കി.
വാഴവറ്റയിൽ 2 ഇടങ്ങളിലായി 45 ഭവനങ്ങൾ നിർമിക്കുന്നതിൽ 10 ഭവനങ്ങൾക്കാണ് അതിരൂപത സഹായം നൽകുന്നത്.
അതിരൂപതയിലെ ഇടവകകൾ സമാഹരിച്ച തുക രൂപതയുടെ സാമൂഹിക വികസന വിഭാഗമായ സഹൃദയ വഴി മാനന്തവാടി രൂപതയുടെ സഹകരണത്തോടെയാണ് പദ്ധതിയിൽ ഉപയോഗപ്പെടുത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

