വിദ്യാനഗർ ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കെട്ടിടം ശോചനീയ സ്ഥിതിയിൽ. മഴയത്ത് ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങി ഫയലുകൾ നശിക്കുകയാണ്.
സൂക്ഷിച്ചു നടന്നില്ലെങ്കിൽ അടിതെറ്റി വീഴും. ഒലിച്ചിറങ്ങി തറയിൽ വ്യാപിക്കുന്ന വെള്ളം ഇടയ്ക്കിടെ തുടച്ചുമാറ്റുന്നതും പതിവായി. കാസർകോട് ഗവ.
കോളജ് കോംപൗണ്ടിൽ 22 വർഷം മുൻപ് 7 ലക്ഷം രൂപ ചെലവിൽ പണിതതാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കെട്ടിടം. 5 സെന്റ് സ്ഥലമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനുള്ളത്.
അരികിലുള്ള വൻ വൃക്ഷങ്ങളുടെ തലപ്പ് കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് ചാഞ്ഞുകിടക്കുന്നു.പുറത്ത് ഭിത്തിയിലും മറ്റുമായി ചെടികൾ കയറി മൂടിയ നിലയിലാണ്.
തീർത്തും ശോചനീയാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കി പുതിയ ഇരുനിലക്കെട്ടിടം പണിയാനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് മുഖേന തയാറാക്കി ടൂറിസം വകുപ്പിനു നൽകിയിട്ട് 2 മാസം കഴിഞ്ഞു.കെട്ടിടവും അനുബന്ധ ജോലികളും ഉൾപ്പെടെ 70 ലക്ഷത്തോളം രൂപ ചെലവുള്ളതാണ് പദ്ധതി.
ദേശീയപാതയുടെ അടിപ്പാത സമീപം സർവീസ് റോഡരികിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ശോചനീയ സ്ഥിതിയിലുള്ള കെട്ടിടം. റോഡിൽനിന്ന് ഒരു മീറ്റർ ഉയരത്തിലാണ് കെട്ടിടമുള്ളത്.
ഓഫിസിലേക്ക് പോകാൻ ശരിയായ പടികളില്ല. ഉളിയത്തടുക്ക ഭാഗത്തേക്കു പോകുന്ന റോഡിന്റെ അരികിലുള്ള മതിൽ ചെരിഞ്ഞുവീഴുന്ന നിലയിലാണ്.
ദേശീയപാത സർവീസ് റോഡിനോട് ചേർന്നുള്ള ഓഫിസിന്റെ മുൻഭാഗത്ത് മതിലുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

