അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ∙ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന 18നും 40നും മധ്യേ പ്രായമുള്ളവർക്കായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പ്രചോദനം പദ്ധതി പ്രകാരം വിവിധ തൊഴിൽ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറുവ അവേരയിലെ ഖിദ്മ തണൽ സ്നേഹവീട്ടിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡവലപ്മെന്റ് എംപ്ലോയബിലിറ്റി ഫോർ പഴ്സൻ വിത് ഡിസബിലിറ്റീസ് പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ് പരിശീലനം.
8ന് അകം 9048487822 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം. [email protected]
കുക്ക്, ഹെൽപർ
2025-26ലെ ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി കെഎപി നാലാം ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്, ഹെൽപർ (എസ്പിഒ) എന്നിവരെ 59 ദിവസത്തേക്ക് നിയമിക്കുന്നു. ഇന്ന് 10.30ന് മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖം.
0497 2781316
താൽക്കാലിക നിയമനം
പെരിങ്ങോം ∙ തവിടിശ്ശേരി ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള യുപിഎസ്എ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 5ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

