പാലക്കാട് ∙ വനാവകാശ നിയമമനുസരിച്ച് അട്ടപ്പാടിയിൽ ആദിവാസികൾക്കു പതിച്ചുകൊടുത്ത 982.43 ഏക്കർ വനഭൂമിയിൽ കയ്യേറ്റക്കാർക്കു തണ്ടപ്പേരു നൽകി നികുതി സ്വീകരിക്കുന്നു. ആദിവാസിഭൂമി തട്ടിയെടുക്കുന്നുവെന്ന പരാതികളിൽ നേരിട്ട് അന്വേഷണം നടത്തിയ റവന്യു സെക്രട്ടറി എം.ജി.രാജമാണിക്യത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വനാവകാശ നിയമത്തിൽ ആദിവാസികൾക്കു കൈവശാവകാശരേഖ മാത്രമാണു നൽകുക.
ആ ഭൂമി വ്യാജപട്ടയവും രസീതുമുണ്ടാക്കി വൻതോതിൽ തട്ടിയെടുക്കുന്നതായാണു പരാതി.
പട്ടികവർഗക്കാരല്ലാത്തവർക്കു റവന്യു ഉദ്യോഗസ്ഥർ തണ്ടപ്പേര് അനുവദിച്ചു കരം സ്വീകരിക്കുന്നതു റവന്യു വിജിലൻസ് അന്വേഷിക്കാൻ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഈ ഭൂമിയിൽ വൻതോതിൽ നടക്കുന്ന അനധികൃത നിർമാണത്തിനെതിരെ വനംവകുപ്പു നടപടിയെടുക്കണം.
നിർമാണപ്രവർത്തനങ്ങൾക്കു കർശന വിലക്കുണ്ടായിട്ടും മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ആദിവാസി മേഖലകളിൽ വൻതോതിലാണ് കയ്യേറ്റവും നിർമാണവും. മൂലഗംഗലിൽ വനംവകുപ്പിന്റെ ജണ്ടയ്ക്കുള്ളിലും കയ്യേറ്റം നടന്നു.
പരിസ്ഥിതിപ്രാധാന്യമുള്ള സംരക്ഷിതമേഖലയും കയ്യേറി മണ്ണിടിച്ചു കൈക്കലാക്കി. രാത്രിയിലും മണ്ണിടിക്കുന്നുണ്ട്.
ഇതിനെതിരെ കഴിഞ്ഞദിവസം ജില്ലാ കലക്ടർ ഇടപെട്ടിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള, സർവേ ചെയ്യാത്ത ഭൂമിയും വ്യാജരേഖയുണ്ടാക്കി മറ്റുള്ളവർ തട്ടിയെടുക്കുന്നതായി രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരമ്പരാഗതമായി താമസിക്കുന്ന ആദിവാസികൾക്കു ഭൂമി അളന്നുതിരിച്ചു നൽകണം.
ഒാന്തൻമലയിൽ ഏറെക്കാലമായി ഭൂമി കൈവശംവച്ചു താമസിക്കുന്ന പട്ടികവർഗക്കാരിൽ നിന്നു 2 വർഷമായി നികുതി സ്വീകരിക്കുന്നില്ലെങ്കിലും മറ്റു വിഭാഗങ്ങളിൽ നിന്നു നികുതി വാങ്ങുന്നുണ്ട്. ആദിവാസികളുടേതു വനഭൂമിയാണെന്നു പറഞ്ഞാണു നികുതി വാങ്ങാതിരിക്കുന്നത്.
പരമ്പരാഗതമായി ആദിവാസികൾ ആടുകളെ മേച്ചിരുന്ന ഭൂമിയും കയ്യേറിയിരിക്കുകയാണ്.
സർവേ വകുപ്പ് ആദിവാസികൾക്കെതിരെ റിപ്പോർട്ട് നൽകുന്ന സാഹചര്യവുമുണ്ട്. ആദിവാസിഭൂമി നിയമത്തിൽ ഉൾപ്പെട്ട
ഭൂമിയിൽ നിന്ന് ആദിവാസികൾ കുടിയിറക്കപ്പെടുന്ന വിധത്തിലാണു പലപ്പോഴും നടപടി സ്വീകരിക്കുന്നത്. ആധികാരികമായ റവന്യു രേഖയുടെ കുറവ് ഭൂമിപ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ വലിയ തടസ്സമാണ്.
ഇപ്പോഴും ആധികാരികതയില്ലാത്ത സർവേ രേഖകളാണ് ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

