പാനൂർ ∙ തുടർച്ചയായി മൂന്നാം തവണയും പാനൂർ നഗരസഭയിൽ ഭരണത്തിലെത്താമെന്ന ആത്മവിശ്വാത്തിലാണ് യുഡിഎഫ്. 2015ലാണ് നഗരസഭ നിലവിൽ വന്നത്.
പാനൂർ, പെരിങ്ങളം, കരിയാട് പഞ്ചായത്തുകളെ സംയോജിപ്പിച്ചാണിത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് അധികാരത്തിലെത്താൻ കഴിഞ്ഞു.
എന്നാൽ ഇത്തവണ അട്ടിമറി സാധ്യത തേടുകയാണ് എൽഡിഎഫ്. നിലവിലെ സീറ്റുകൾ 3ൽ നിന്ന് കൂട്ടാനുള്ള തയാറെടുപ്പുമായി ബിജെപിയും രംഗത്തിറങ്ങിയതോടെ പോരു മുറുകുമെന്ന് ഉറപ്പായി.
5 സ്വതന്ത്രസ്ഥാനാർഥികളെ ഇറക്കിയാണ് എൽഡിഎഫ് പരീക്ഷണം.
തിരഞ്ഞെടുപ്പ് വേളയിൽ മുസ്ലിം ലീഗിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്ന ഉമ്മർ ഫാറൂഖ് കീപ്പാറ പുല്ലൂക്കര 16ാം വാർഡിൽ ബിജെപി സ്ഥാനാർഥിയാണ്. വെസ്റ്റ് എലാങ്കോട് 4ാം വാർഡിൽ മുസ്ലിം ലീഗിന് തലവേദനയായി റിബൽ സ്ഥാനാർഥിയുണ്ട്.
നിലവിൽ 40 വാർഡുകളാണുള്ളത്. യുഡിഎഫ് 23, എൽഡിഎഫ് 14, ബിജെപി 3 എന്നാണു നില.
ഇപ്പോൾ ഒരു വാർഡ് വർധിച്ച് 41 ആയി.
രണ്ട് സ്വതന്ത്രർ ഉൾപ്പെടെ മുസ്ലിംലീഗ് 23 സീറ്റിൽ മത്സരിക്കുന്നു. കോൺഗ്രസ് 18 സീറ്റിലാണു ജനവിധി തേടുന്നത്.
സിപിഎം 29 സീറ്റുകളിൽ മത്സരിക്കുന്നു. ഘടകകക്ഷിയായ ആർജെഡി നാലിലും സിപിഐ ഒരു സീറ്റിലും കോൺഗ്രസ് എസ് 2 സീറ്റിലും മത്സരരംഗത്തുണ്ട്.
എൽഡിഎഫ് സ്വതന്ത്രരായി 5 പേരുമുണ്ട്. ബിജെപിക്ക് 36 വാർഡുകളിൽ സ്ഥാനാർഥികളുണ്ട്.
ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാർഥിയാണ് 30ാം വാർഡിൽ മത്സരിക്കുന്നത്. നാലിടത്ത് എൻഡിഎക്ക് സ്ഥാനാർഥികളില്ല.
കിടഞ്ഞി, താവുമ്പ്രം, പുതുശ്ശേരി, നൂഞ്ഞിവയൽ വാർഡുകളിലാണിത്.
എസ്ഡിപിഐക്ക് രണ്ടു വാർഡുകളിൽ സ്ഥാനാർഥികളുണ്ട്. ഒരു വാർഡിൽ വെൽഫെയർ പാർട്ടിയും മത്സരിക്കുന്നു.
നിലവിൽ കൗൺസിലറായ ബിജെപിയിലെ കെ.പി.സാവിത്രി കൂറ്റേരി ജനറൽ വാർഡിൽ വീണ്ടും ജനവിധി തേടുന്നു. നഗരസഭാധ്യക്ഷനും ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റുമായ കെ.പി.ഹാഷിം, നഗരസഭ മുൻ അധ്യക്ഷ ഇ.കെ.സുവർണ (കോൺഗ്രസ്) എന്നിവർ വീണ്ടും രംഗത്തുണ്ട്.
ഡിസിസി സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി, കണ്ണംവെള്ളി വാർഡിൽ സ്ഥാനാർഥിയാണ്.
സിപിഎം ഏരിയ കമ്മിറ്റി അംഗം എം.ടി.കെ.ബാബു വീണ്ടും മത്സരിക്കുന്നു. സിപിഎം പാനൂർ ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം.പി.ബൈജു പാലത്തായി വാർഡിൽ സ്ഥാനാർഥിയാണ്.
നഗരസഭയിലെ വോട്ടർപട്ടിക അട്ടിമറിച്ചെന്നാരോപിച്ച് ഭരണ സമിതിക്കെതിരെ എൽഡിഎഫ് കഴിഞ്ഞ മാസം സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആരോപണം പരാജയഭീതി കൊണ്ടാണെന്നു യുഡിഎഫ് പറയുന്നു.
അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് 50ൽ ഏറെ പരാതികൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

