സംസ്ഥാന കോൺഗ്രസിൽ പുതിയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നു. മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
ഡൽഹിയിൽ വെച്ചായിരുന്നു നിർണായകമായ ഈ കൂടിക്കാഴ്ച നടന്നത്. സംഘടനയെയും സർക്കാരിനെയും ഏകോപിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന ഒരാൾ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് നേതൃത്വത്തെ അറിയിച്ചത്.
നിയമനം വൈകുന്നത് സംഘടനാ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം വൈകില്ലെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയതായാണ് ലഭിക്കുന്ന വിവരം.
അതേസമയം, അധ്യക്ഷ പദവിയിലേക്ക് ബെന്നി ബഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആൻ്റോ ആന്റണി തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

