സുല്‍ത്താൻ ബത്തേരി: ബത്തേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് പോലീസിന്റെ പിടിയിലായത്.
കാസര്‍ഗോഡ് പെരിയടുക്ക അന്‍സാര്‍ മന്‍സില്‍ പി.എ അന്‍സാര്‍ (27) ആണ് അറസ്റ്റിലായത്. ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ കര്‍ണാടക ആര്.ടി.സി ബസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി കുടുങ്ങിയത്. ബസില്‍ നടത്തിയ കര്‍ശന പരിശോധനയില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 14.91 ഗ്രാം എം.ഡി.എം.എയും, 1.21 ഗ്രാം തൂക്കം വരുന്ന രണ്ട് എം.ഡി.എം.എ ഗുളികകളുമാണ് പോലീസ് കണ്ടെടുത്തത്.
പ്രതിയായ അന്‍സാറിന്റെ പേരില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രം ലഹരിക്കടത്ത്, മോഷണം, വധശ്രമം, അതിക്രമിച്ചു കടക്കല്‍ തുടങ്ങി പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍സ്പെക്ടര്‍ എസ്.
എച്ച്. ഒ കെ എസ് അജേഷ്ന്റെ കര്‍ശന നിര്‍ദേശപ്രകാരമാണ് പോലീസ് സംഘം പരിശോധന നടത്തിയത്.
സബ് ഇന്‍സ്പെക്ടര്‍മാരായ സനല്‍, ചെക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുഞ്ഞിരാമന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവദാസന്‍, ദീപേഷ് രാജന്, സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

