ദേശീയപാത 66 (എൻഎച്ച് 66) നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രാച്ചെലവിൽ വൻ വർദ്ധനവുണ്ടാകുമെന്ന് സൂചന. കാറിൽ കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെ പോയിവരാൻ ഏകദേശം 6000 രൂപയോളം ടോൾ ഇനത്തിൽമാത്രം നൽകേണ്ടിവരുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
2024 ലെ കണക്കുകൾ പ്രകാരം ഈ റൂട്ടിൽ 11 ടോൾ പ്ലാസകളിലായി ഒരു ഭാഗത്തേക്ക് മാത്രം 1650 രൂപയാണ് നിലവിൽ ഈടാക്കുന്നത്. എന്നാൽ ഭാവിയിൽ രണ്ട് ടോൾ പ്ലാസകൾ കൂടി അധികമായി നിർമ്മിക്കുന്നതിനൊപ്പം ആകെ ടോൾ നിരക്ക് 3000 രൂപ വരെയായി ഉയർത്താനാണ് അധികൃതരുടെ ആലോചന.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ചെലവ് ആറായിരം കവിയുമെന്ന് കണക്കാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകുന്നതും ചില പ്രദേശങ്ങളിൽ രൂപകൽപ്പനയിലും നിർമ്മാണരീതിയിലും വന്ന മാറ്റങ്ങളും പദ്ധതിച്ചെലവ് വർദ്ധിപ്പിച്ചതായി ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ റീച്ചിലെയും നിർമ്മാണച്ചെലവ് മുൻനിർത്തി ടോൾ നിശ്ചയിക്കാനായിരുന്നു ആദ്യ തീരുമാനം. ശരാശരി 60 കിലോമീറ്റർ ഇടവേളകളിലാകും ടോൾ ബൂത്തുകൾ പ്രവർത്തിക്കുക.
എങ്കിലും റീച്ചുകളുടെ സ്വഭാവമനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാം. ഉയരപ്പാതകൾ, വയഡക്റ്റുകൾ, തുരങ്കങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ നിർമ്മാണങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ സാധാരണ നിരക്കിന്റെ പത്തിരട്ടി വരെ ഈടാക്കാനാണ് സാധ്യത.
നിലവിലെ നിരക്കുകൾ ഒറ്റനോട്ടത്തിൽ
നിലവിൽ ഈ റൂട്ടിൽ 5 ടോൾ ബൂത്തുകളാണ് പ്രവർത്തിക്കുന്നത്. ഇവ കടന്നുപോകാൻ ഒരു കാറിന് ഒരു ദിശയിലേക്ക് 585 രൂപയാണ് ഈടാക്കുന്നത്.
• കൊളശ്ശേരി (കണ്ണൂർ) – 80 രൂപ
• കുമ്പളം (എറണാകുളം) – 50 രൂപ
• തിരുവല്ലം (തിരുവനന്തപുരം) – 160 രൂപ
• വെട്ടിച്ചിറ (മലപ്പുറം) – 160 രൂപ
• ഒളവണ്ണ (കോഴിക്കോട്) – 135 രൂപ
പുതുതായി നിർമ്മാണത്തിലിരിക്കുന്ന ടോൾ ബൂത്തുകൾ
• ചാലിങ്കാൽ (കാസർകോട്)
• കല്യാശ്ശേരി (കണ്ണൂർ)
• അഴിയൂർ (കോഴിക്കോട്)
• നാട്ടിക (തൃശൂർ)
• എരമല്ലൂർ – ഉയരപ്പാത (ആലപ്പുഴ)
• കൃപാസനം ജംക്ഷൻ (ാലപ്പുഴ)
• ഓച്ചിറ (കൊല്ലം)
• കല്ലുവാതുക്കൽ (കൊല്ലം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

