രാജകുമാരി ∙ ഇടമറ്റത്തിനു സമീപം കാർ നിയന്ത്രണംവിട്ടു കൃഷിയിടത്തിലെ കൊക്കയിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു. മൂവാറ്റുപുഴ ആയവന ഏനാനല്ലൂർ സ്വദേശി മലേക്കുടിയിൽ ആന്റോ റോയി (25) ആണു മരിച്ചത്.
കാറിലുണ്ടായിരുന്ന ബന്ധുക്കളായ 4 പേർക്കു പരുക്കേറ്റു. പണിക്കൻകുടിയിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം രാജകുമാരി വഴി മൂന്നാറിലേക്കു പോകുമ്പോൾ ഇടമറ്റത്ത് ഇന്നലെ വൈകിട്ട് 3ന് ആണ് അപകടം.
കാർ നിയന്ത്രണം നഷ്ടപ്പെട്ടു സമീപത്തെ കൃഷിയിടത്തിലുള്ള കാെക്കയിൽ പതിച്ചു. ഇവിടെയുണ്ടായിരുന്ന മരത്തിൽ ഇടിച്ചാണു കാർ നിന്നത്.
ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു യുകെയിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. പിതാവ്: റോയി. അമ്മ: റേയ്ച്ചൽ.
സഹോദരങ്ങൾ: ജോപ്പൻ, ലാറ ട്രീസ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

