പുതിയ മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസിന്റെ കടുത്ത വിയോജിപ്പ് പരസ്യമാക്കി മന്ത്രി മോൻസ് ജോസഫ് രംഗത്ത്. ഇതുസംബന്ധിച്ച പാർട്ടിയുടെ ഔദ്യോഗിക നിലപാട് മുന്നണി നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ മുന്നണിക്ക് ഉള്ളിൽ സമഗ്രമായ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊടുപുഴ ഇടുക്കി ജില്ലയുടെ ഹൃദയവും ആത്മാവുമാണെന്നും, അത് അടർത്തിമാറ്റാൻ അനുവദിക്കില്ലെന്നും മോൻസ് ജോസഫ് തുറന്നടിച്ചു.
മൂവാറ്റുപുഴ മുൻ എംഎൽഎയായിരുന്ന ജോസഫ് വാഴക്കൻ ഈ വിഷയം മുൻകാലങ്ങളിൽ നിയമസഭയിൽ ഉന്നയിച്ചിരുന്നതാണെന്നും, എന്നാൽ അക്കാലത്ത് തന്നെ ആ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

