കോഴിക്കോട് ജില്ലയിലെ ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വയനാട്ടില്‍ വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടൊയോട്ട
ഫോര്‍ച്യൂണര്‍ കാറാണ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചത്. മഞ്ചേരി ഒറ്റപ്പള്ളിക്കല് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ കാറിലുണ്ടായിരുന്ന ഏഴുപേര്‍ക്ക് പരിക്കേറ്റു. ഷഹന (13), റഹീമ, ഷഹീറ (33), നഹീം (11), ഇസ്മയില്‍ (18), സിയാദ് (21), ഖദീജ (63) എന്നിവരെയാണ് പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശക്തമായ ഇടിയെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി തൂണ് തകരുകയും ഇതേതുടര്‍ന്ന് ഈ മേഖലയിലെ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

