കോഴിക്കോട് നഗരത്തില്‍ കെ.എസ്.ആര്.ടി.സി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തില്‍ സഹയാത്രികനെ പോലീസ് പിടികൂടി. കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജു (53) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന വടകര സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
ബസ് മാനാഞ്ചിറ ഭാഗത്ത് എത്തിയപ്പോഴായിരുന്നു പ്രതി യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈവെച്ചുകൊണ്ട് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് അതിജീവിത ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും അടിയന്തരമായി ഇടപെടുകയായിരുന്നു.
തുടര്‍ന്ന് ബസ് നേരെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

