കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
ബിരുദ കോഴ്സ്
തൊടുപുഴ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ പ്ലസ്ടു / ഹയർസെക്കൻഡറി തുല്യത പഠനം പൂർത്തിയാക്കിയവർക്ക് തുടർ പഠനത്തിന് അവസരം നൽകുന്നു. ബിരുദ കോഴ്സുകളിലേക്ക് ഒക്ടോബർ 10 വരെ റജിസ്റ്റർ ചെയ്യാം.
മാർഗനിർദേശങ്ങൾ നൽകുന്നതിന് ജില്ലാ സാക്ഷരതാ മിഷൻ ഇന്ന് 11 മുതൽ 12 വരെ ഓൺലൈൻ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. യോഗത്തിൽ സാക്ഷരതാ പ്രേരക്മാർ, സാക്ഷരതാ പ്രവർത്തകർ, പ്ലസ് ടു /ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർ, മുൻ പഠിതാക്കൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്കും പങ്കെടുക്കാം.
മീറ്റിങ് ലിങ്ക് -https://meet.google.com/gii-bghi-vrc
കലാപരിശീലനം 2 മുതൽ
അടിമാലി ∙ സാംസ്കാരിക വകുപ്പും അടിമാലി ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ കലാപരിശീലന പരിപാടികൾക്ക് ഒക്ടോബർ 2ന് 2ന് തുടക്കമാകും. അടിമാലി എസ്എൻഡിപി സ്കൂളിലാണ് പരിശീലന പരിപാടി നടക്കുന്നത്. ചിത്രരചന, മോഹിനിയാട്ടം, കഥകളി ഇനങ്ങളിലാണ് ഒന്നര വർഷം നീണ്ടു നിൽക്കുന്ന സർട്ടിഫിക്കറ്റ് പരിശീലന പരിപാടിക്ക് തുടക്കമാകുന്നത്.
പ്രായഭേദമെന്യേ അടിമാലി ബ്ലോക്കിന് കീഴിലുള്ള ഏവർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് സ്കൂൾ കോഓർഡിനേറ്റർ പി.ജി.രാജീവ് പറഞ്ഞു. 9447331703.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

