മൂന്നാറിൽ നിന്ന് കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസിന് ആകെ ലഭിച്ചത് 355 രൂപ വരുമാനം. 379 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സർവീസിനിടയിൽ ആകെ യാത്ര ചെയ്തത് 3 പേർ മാത്രമാണ്.
ഈ സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ സർവീസ് നടത്തുന്നതിനായി അധികൃതരുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മൂന്നാർ ഡിപ്പോയിൽ നിന്ന് ഒരു ബസ് അന്ന് വിട്ടുനൽകിയിരുന്നത്.
തുടർന്ന് സീസൺ അവസാനിച്ചതിനെത്തുടർന്ന്, ബസ് തിരികെ കൊണ്ടുവരുന്നതിനായി കഴിഞ്ഞ ദിവസം ഡിപ്പോയിൽ നിന്ന് കണ്ടക്ടറെയും ഡ്രൈവറെയും ടിക്കറ്റ് മെഷീൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ ഇവിടേക്ക് അയക്കുകയായിരുന്നു. മടക്കയാത്രയിൽ മൂന്നാർ എന്ന ബോർഡ് വെച്ച് യാത്രക്കാരെ കയറ്റി വരണമെന്നായിരുന്നു ജീവനക്കാർക്ക് ലഭിച്ചിരുന്ന കർശന നിർദ്ദേശം.
എന്നാൽ സർവീസിന് ശേഷം ഡിപ്പോയിൽ തിരിച്ചെത്തി കളക്ഷൻ തുകയും ടിക്കറ്റ് മെഷീനും പരിശോധിച്ചപ്പോഴാണ് ആകെ വരുമാനം 355 രൂപ മാത്രമാണെന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

